---
title: " ആദ്യമായി ആർത്തവമുണ്ടായ കുട്ടിയുമായി ലൈംഗിക ബന്ധം പൂലർത്തിയാൽ രോഗം മാറും, ആറാം ക്ലാസുകാരിയെ വാട്ട്സ്ആപ്പിൽ വിൽപ്പനക്ക് വെച്ചു; രണ്ട് പേർ പിടിയിൽ"
english_title: "Gang arrested for selling sixth-grade girl online in Karnataka"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317732/gang-arrested-for-selling-sixth-grade-girl-online-in-karnataka"
published_at: "2025-09-29T16:34:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68da6800c5039_arrest.jpg"
keywords: []
---

#  ആദ്യമായി ആർത്തവമുണ്ടായ കുട്ടിയുമായി ലൈംഗിക ബന്ധം പൂലർത്തിയാൽ രോഗം മാറും, ആറാം ക്ലാസുകാരിയെ വാട്ട്സ്ആപ്പിൽ വിൽപ്പനക്ക് വെച്ചു; രണ്ട് പേർ പിടിയിൽ

> **Lead Summary:** ആറാം ക്ലാസുകാരിയെ ഓൺലൈനിൽ വിൽപനയ്ക്ക് വെച്ച സംഘം പിടിയിൽ. കർണാടകയിലെ വിജയനഗരയിൽ ആണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സംഭവത്തിൽ ശോഭ, ആൺ സുഹൃത്ത് തുളസീകുമാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

ആറാം ക്ലാസുകാരിയെ ഓൺലൈനിൽ വിൽപനയ്ക്ക് വെച്ച സംഘം പിടിയിൽ. കർണാടകയിലെ വിജയനഗരയിൽ ആണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സംഭവത്തിൽ ശോഭ, ആൺ സുഹൃത്ത് തുളസീകുമാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

12 വയസുള്ള പെൺകുട്ടിയെ വാട്ട്സാപ്പിലൂടെ പ്രതികൾ വിൽപ്പനക്ക് വെച്ചത്. ആദ്യമായി ആർത്തവമുണ്ടായ കുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ രോഗം മാറുമെന്ന് പ്രചാരണം നടത്തിയായിരുന്നു പെൺകുട്ടിയെ വിൽപ്പനക്ക് വെച്ചത്. ലൈംഗിക ബന്ധം പൂലർത്തിയാൽ മാനസിക രോഗം മാറുമെന്നായിരുന്നു ഇവരുടെ പ്രചാരണം

വാട്ട്സ്പാപ്പിലൂടെ പെൺകുട്ടിയെ വിൽപ്പന നടത്താനുള്ള ശ്രമം സന്നദ്ധ സംഘടനകളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പ്രതികൾ കുടുങ്ങിയത്. ഓടനാടി സേവാ സംഘ് എന്ന സന്നദ്ധ സംഘടന വിവരം അറിഞ്ഞ ഉടനെ തന്നെ പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതിന് പിന്നിൽ വലിയൊരു റാക്കറ്റുണ്ടെന്നാണ് പൊലീസ് പറയുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317732/gang-arrested-for-selling-sixth-grade-girl-online-in-karnataka)