---
title: "പലസ്തീൻ ജനതയോട് കേരളത്തിന്റെ ഐക്യദാർഢ്യം; മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് പലസ്തീൻ അംബാസിഡർ"
english_title: "Palestinian Ambassador meets Chief Minister Pinarayi Vijayan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317729/palestinian-ambassador-meets-chief-minister-pinarayi-vijayan"
published_at: "2025-09-29T16:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68da62a6c902c_dfessdg.jpg"
keywords: []
---

# പലസ്തീൻ ജനതയോട് കേരളത്തിന്റെ ഐക്യദാർഢ്യം; മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് പലസ്തീൻ അംബാസിഡർ

> **Lead Summary:** > തിരുവനന്തപുരം:**[** ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിലായിരുന്നു കൂടിക്കാഴ്ച നടന്നത്. സന്ദർശന വിവരം മുഖ്യമന്ത്രി തന്നെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. കേരളം സന്ദർശിക്കുന്ന അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിനോട് പലസ്തീൻ ജനതയോടുള്ള കേരളത്തിന്റെ ഐക്യദാർഢ്യം അറിയിച്ചതായി മുഖ്യമന്ത്രി കുറിച്ചു. "കേരളം എന്നും പലസ്തീൻ ജനതയ്ക്കൊപ്പമാണ്," അദ്ദേഹം വ്യക്തമാക്കി.

## Article Content

> തിരുവനന്തപുരം:**[** ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിലായിരുന്നു കൂടിക്കാഴ്ച നടന്നത്. സന്ദർശന വിവരം മുഖ്യമന്ത്രി തന്നെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. കേരളം സന്ദർശിക്കുന്ന അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിനോട് പലസ്തീൻ ജനതയോടുള്ള കേരളത്തിന്റെ ഐക്യദാർഢ്യം അറിയിച്ചതായി മുഖ്യമന്ത്രി കുറിച്ചു. "കേരളം എന്നും പലസ്തീൻ ജനതയ്ക്കൊപ്പമാണ്," അദ്ദേഹം വ്യക്തമാക്കി.

പലസ്തീന്റെ ജനാധിപത്യ അവകാശങ്ങൾ ഇസ്രായേൽ നിഷേധിക്കുന്നത് സാമ്രാജ്യത്വ പിന്തുണയോടെ എല്ലാ അന്താരാഷ്ട്ര ചട്ടങ്ങളെയും അട്ടിമറിച്ചാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. പലസ്തീൻ ജനതയുടെ സ്വയം നിർണ്ണയാവകാശത്തിനൊപ്പം കേരളം ഉറച്ചുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഐക്യരാഷ്ട്ര സഭയിലെ പ്രമേയത്തിനനുസൃതമായി കിഴക്കൻ ജറുസലേം തലസ്ഥാനമായിട്ടുള്ള പലസ്തീൻ രാഷ്ട്രം സാധ്യമാക്കുവാനും പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുവാനും അന്താരാഷ്ട്ര സമൂഹം ഒന്നിച്ച് അണിനിരക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317729/palestinian-ambassador-meets-chief-minister-pinarayi-vijayan)