---
title: "എന്ത് ചെയ്തിട്ടും നെയ്യപ്പം പൊന്തുന്നില്ലേ? നല്ല സോഫ്റ്റ്  'നെയ്യപ്പം'  ഉണ്ടാക്കാം ഞൊടിയിടയിൽ"
english_title: "How to make neyyappam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317710/how-to-make-neyyappam"
published_at: "2025-09-29T15:01:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68da526d237ab_neyyappam.jpg"
keywords: []
---

# എന്ത് ചെയ്തിട്ടും നെയ്യപ്പം പൊന്തുന്നില്ലേ? നല്ല സോഫ്റ്റ്  'നെയ്യപ്പം'  ഉണ്ടാക്കാം ഞൊടിയിടയിൽ

> **Lead Summary:** ചായയ്‌ക്കൊപ്പം എന്ത് കടി കിട്ടിയാലും നെയ്യപ്പം കഴിക്കാൻ കിട്ടുന്നത് ഒന്ന് വേറെ തന്നെയാണ്. നെയ്യപ്പത്തിന്റെ മണം ഓർക്കുമ്പോൾ തന്നെ കൊതിയാവും . ഇനി ഞൊടിയിടയിൽ നെയ്യപ്പം വീട്ടിൽ തന്നെ തയാറാക്കാവുന്നതാണ്. മാവ് അരച്ച് പൊങ്ങാനും വയ്ക്കാതെ ഉടനെ തന്നെ നല്ല സോഫ്റ്റ് നെയ്യപ്പം ചുട്ടെടുക്കാം.

## Article Content

ചായയ്‌ക്കൊപ്പം എന്ത് കടി കിട്ടിയാലും നെയ്യപ്പം കഴിക്കാൻ കിട്ടുന്നത് ഒന്ന് വേറെ തന്നെയാണ്. നെയ്യപ്പത്തിന്റെ മണം ഓർക്കുമ്പോൾ തന്നെ കൊതിയാവും . ഇനി ഞൊടിയിടയിൽ നെയ്യപ്പം വീട്ടിൽ തന്നെ തയാറാക്കാവുന്നതാണ്. മാവ് അരച്ച് പൊങ്ങാനും വയ്ക്കാതെ ഉടനെ തന്നെ നല്ല സോഫ്റ്റ് നെയ്യപ്പം ചുട്ടെടുക്കാം.

**

ചേരുവകൾ :**

പച്ചരി

ചോറ്

ഏലക്ക

ഉപ്പ്

ശർക്കര

വെള്ളം

നെയ്യ്

തേങ്ങാകൊത്ത്

വെളിച്ചെണ്ണ

**തയ്യാറാക്കുന്ന വിധം**

ആദ്യം തന്നെ പച്ചരി കഴുകി വൃത്തിയാക്കിയത് 2 മണിക്കൂർ വെള്ളത്തിൽ കുതിർത്തെടുക്കാം. വെള്ളം ഊറ്റിയ അരിയിലേക്ക് പച്ചരി എത്രയാണോ എടുത്തത് അതേ അളവിൽ ചോറും ചേർക്കണം. കൂടാതെ അഞ്ച് ഏലക്കായയും കാൽ ടീസ്പൂൺ ഉപ്പും ചേര്‍ക്കാം. പിന്നീട് 1 കപ്പ് ശർക്കരയിലേക്ക് കാല്‍ കപ്പ് വെള്ളം ചേർത്ത് ഉരുക്കിയെടുക്കണം. ശർക്കര പാനി തണുത്തതിനു ശേഷം മിക്സിയുടെ ജാറിലേക്ക് അരിയുടെ മിശ്രതിവും ശർക്കര പാനിയും ചേർത്ത് നന്നായി അരയ്ക്കണം.

അരച്ചെടുത്ത മാവിലേക്ക് 1 ടീസ്പൂൺ നെയ്യും അതേ അളവിൽ എള്ളും തേങ്ങാകൊത്തും ചേർത്ത് നന്നായി യോജിപ്പിക്കണം. ശേഷം ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ തവി കൊണ്ട് മാവ് കോരി ഒഴിക്കാം. തിരിച്ചു മറച്ചും ഇട്ട് വേവിക്കണം. നല്ല മയമുള്ള നെയ്യപ്പം റെഡി. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317710/how-to-make-neyyappam)