---
title: "കുടുംബവുമായി അകന്ന് ഒറ്റയ്ക്ക് താമസം; തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവര്‍ കിണറ്റിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍"
english_title: "Auto driver found hanging in well in Thiruvananthapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317700/auto-driver-found-hanging-in-well-in-thiruvananthapuram"
published_at: "2025-09-29T14:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68da492dbaf95_tvm.jpg"
keywords: []
---

# കുടുംബവുമായി അകന്ന് ഒറ്റയ്ക്ക് താമസം; തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവര്‍ കിണറ്റിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

> **Lead Summary:** **തിരുവനന്തപുരം: **തിരുവനന്തപുരം കാക്കമൂലയില്‍ ഓട്ടോ ഡ്രൈവറെ കിണറ്റിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാക്കാമൂല സ്വദേശി രാജന്‍ ആണ് മരിച്ചത്. മൂന്നുദിവസമായി രാജനെ കാണാനില്ലായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു. രാജന്‍ കുടുംബവുമായി അകന്ന് ഒറ്റയ്ക്ക് ഒരു വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഈ വീടിന് മുന്നിലെ കിണറ്റില്‍ ആണ് രാജനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

## Article Content

**തിരുവനന്തപുരം: **തിരുവനന്തപുരം കാക്കമൂലയില്‍ ഓട്ടോ ഡ്രൈവറെ കിണറ്റിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാക്കാമൂല സ്വദേശി രാജന്‍ ആണ് മരിച്ചത്. മൂന്നുദിവസമായി രാജനെ കാണാനില്ലായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു. രാജന്‍ കുടുംബവുമായി അകന്ന് ഒറ്റയ്ക്ക് ഒരു വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഈ വീടിന് മുന്നിലെ കിണറ്റില്‍ ആണ് രാജനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറയുന്നു. അഗ്നിരക്ഷാസേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. നേമം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

***(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317700/auto-driver-found-hanging-in-well-in-thiruvananthapuram)