---
title: "കോഴിക്കോട് വളയത്ത് ഗൃഹപ്രവേശനത്തിന് എത്തിയ പതിനാലുകാരന് മർദ്ദനമേറ്റതായി പരാതി, മൂക്കിന്  ഗുരുതര പരിക്ക് "
english_title: "A complaint has been filed that a 14-year-old boy was beaten up while attending a housewarming party in Kuruvantheri, Valayam, Kozhikode."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317687/a-complaint-has-been-filed-that-a-14-year-old-boy-was-beaten-up-while-attending-a-housewarming-party-in-kuruvantheri-valayam-kozhikode"
published_at: "2025-09-29T13:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68da3e4b8ebcc_attack.jpg"
keywords: []
---

# കോഴിക്കോട് വളയത്ത് ഗൃഹപ്രവേശനത്തിന് എത്തിയ പതിനാലുകാരന് മർദ്ദനമേറ്റതായി പരാതി, മൂക്കിന്  ഗുരുതര പരിക്ക് 

> **Lead Summary:** വളയം കുറുവന്തേരിയില്‍ ഗൃഹപ്രവേശനത്തിന് എത്തിയ പതിനാലുകാരന് മർദ്ദനമേറ്റതായി പരാതി. ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്. കല്ലാച്ചി പയന്തോങ്ങ് സ്വദേശി നദിലി നാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

## Article Content

വളയം കുറുവന്തേരിയില്‍ ഗൃഹപ്രവേശനത്തിന് എത്തിയ പതിനാലുകാരന് മർദ്ദനമേറ്റതായി പരാതി. ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്. കല്ലാച്ചി പയന്തോങ്ങ് സ്വദേശി നദിലി നാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രിയിലാണ് സംഭവം. ഗൃഹപ്രവേശന ചടങ്ങില്‍ മറ്റൊരു കുട്ടിയുമായുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയുടെ മൂക്കിനാണ് ഗുരുതരമായി പരിക്കേറ്റത്.

വിഷയം പുറത്തുള്ളവര്‍ ഏറ്റെടുത്തത് സംഘര്‍ഷത്തില്‍ കലാശിക്കുകയും നാദിലിന് ക്രൂര മര്‍ദ്ദനമേല്‍ക്കുകയായിരുന്നുവെന്നാണ് പരാതി. നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാദിലിനെ വടകര ജില്ല ആശുപത്രിയിലേക്കും പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോടേക്കും മാറ്റുകയായിരുന്നു.

സംഘര്‍ഷത്തില്‍ കുറുവന്തേരി സ്വദേശി അര്‍ഷാദ് (14) എന്ന കുട്ടിക്കും മര്‍ദ്ദനമേറ്റതായി പരാതിയുണ്ട്. അര്‍ഷാദിന്റ പരാതിയില്‍ വളയം പൊലീസ് കേസെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317687/a-complaint-has-been-filed-that-a-14-year-old-boy-was-beaten-up-while-attending-a-housewarming-party-in-kuruvantheri-valayam-kozhikode)