---
title: "ഇത് നല്ല അവസരം ...,  വെറ്ററിനറി സർജൻ തസ്തികയിലേക്ക് നിയമനം; വാക്ക് ഇൻ-ഇന്റർവ്യൂ നാളെ "
english_title: "Appointment on contract basis to the post of Veterinary Surgeon in Kottayam."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317625/appointment-on-contract-basis-to-the-post-of-veterinary-surgeon-in-kottayam"
published_at: "2025-09-29T08:06:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d9f0f96bbfb_interview.jpg"
keywords: []
---

# ഇത് നല്ല അവസരം ...,  വെറ്ററിനറി സർജൻ തസ്തികയിലേക്ക് നിയമനം; വാക്ക് ഇൻ-ഇന്റർവ്യൂ നാളെ 

> **Lead Summary:** കോട്ടയത്ത് വെറ്ററിനറി സർജൻ തസ്തികയിലേക്ക് കരാറാടിസ്ഥാനത്തിൽ നിയമനം. ജില്ലയിലെ മൊബൈൽ വെറ്ററിനറി യൂണിറ്റ് പദ്ധതിയുടെയും രാത്രികാല അടിയന്തര മൃഗചികിത്സാ സേവനത്തിന്റെ ഭാഗമായാണ് നിയമനം നടത്തുന്നത്. നിയമനത്തിനായി സെപ്റ്റംബർ 30 രാവിലെ 11 മണിക്ക് കോട്ടയം കളക്‌ട്രേറ്റിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വെച്ച് വാക്ക് ഇൻ-ഇന്റർവ്യൂ നടത്തുന്നു.

## Article Content

കോട്ടയത്ത് വെറ്ററിനറി സർജൻ തസ്തികയിലേക്ക് കരാറാടിസ്ഥാനത്തിൽ നിയമനം. ജില്ലയിലെ മൊബൈൽ വെറ്ററിനറി യൂണിറ്റ് പദ്ധതിയുടെയും രാത്രികാല അടിയന്തര മൃഗചികിത്സാ സേവനത്തിന്റെ ഭാഗമായാണ് നിയമനം നടത്തുന്നത്. നിയമനത്തിനായി സെപ്റ്റംബർ 30 രാവിലെ 11 മണിക്ക് കോട്ടയം കളക്‌ട്രേറ്റിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വെച്ച് വാക്ക് ഇൻ-ഇന്റർവ്യൂ നടത്തുന്നു.

ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ഹാജരാക്കണം. വെറ്ററിനറി സയൻസ് ആൻഡ് ആനിമൽ ഹസ്ബൻഡറിയിൽ ബിരുദവും കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷനുമാണ് യോഗ്യതയും പറയുന്നത്. കൂടുതൽ വിവരങ്ങൾക്ക് 0481-2563726 എന്നീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317625/appointment-on-contract-basis-to-the-post-of-veterinary-surgeon-in-kottayam)