---
title: "ചേച്ചി കൊള്ളാമല്ലോ ....! പലചരക്ക് വ്യാപാരത്തിന്റെ മറവിൽ മയക്കുമരുന്ന് ഇടപാട്; ഹെറോയിൻ പിടികൂടി, സ്ത്രീ പോലീസ് പിടിയിൽ "
english_title: "A woman was arrested with 66 grams of heroin from Bengal Colony, Kandanthara."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317624/a-woman-was-arrested-with-66-grams-of-heroin-from-bengal-colony-kandanthara"
published_at: "2025-09-29T07:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d9ebec8581e_arrest.jpg"
keywords: []
---

# ചേച്ചി കൊള്ളാമല്ലോ ....! പലചരക്ക് വ്യാപാരത്തിന്റെ മറവിൽ മയക്കുമരുന്ന് ഇടപാട്; ഹെറോയിൻ പിടികൂടി, സ്ത്രീ പോലീസ് പിടിയിൽ 

> **Lead Summary:** കണ്ടന്തറ ബംഗാൾ കോളനിയിൽ നിന്ന് 66 ഗ്രാം ഹെറോയിനുമായി സ്ത്രീയെ പിടികൂടി. പലചരക്ക് വ്യാപാരത്തിന്റെ മറവിൽ മയക്കുമരുന്ന് ഇടപാടുകൾ നടത്തുകയായിരുന്ന കാരോത്തുകുടി വീട്ടിൽ സലീന അലിയാർ ആണ് പിടിയിലായത്. കുന്നത്തുനാട് എക്‌സൈസും നർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ചേർന്നു നടത്തിയ പരിശോധനയിൽ 9.33 ലക്ഷം രൂപയും നോട്ടെണ്ണുന്ന യന്ത്രവും രണ്ട് മൊബൈൽ ഫോണുകളും കണ്ടെടുത്തു. ഹെറോയിൻ വിൽപ്പന നടത്തി കിട്ടിയതാണ് പണമെന്ന് എക്‌സൈസ് സംഘം അറിയിച്ചു.

## Article Content

കണ്ടന്തറ ബംഗാൾ കോളനിയിൽ നിന്ന് 66 ഗ്രാം ഹെറോയിനുമായി സ്ത്രീയെ പിടികൂടി. പലചരക്ക് വ്യാപാരത്തിന്റെ മറവിൽ മയക്കുമരുന്ന് ഇടപാടുകൾ നടത്തുകയായിരുന്ന കാരോത്തുകുടി വീട്ടിൽ സലീന അലിയാർ ആണ് പിടിയിലായത്. കുന്നത്തുനാട് എക്‌സൈസും നർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ചേർന്നു നടത്തിയ പരിശോധനയിൽ 9.33 ലക്ഷം രൂപയും നോട്ടെണ്ണുന്ന യന്ത്രവും രണ്ട് മൊബൈൽ ഫോണുകളും കണ്ടെടുത്തു. ഹെറോയിൻ വിൽപ്പന നടത്തി കിട്ടിയതാണ് പണമെന്ന് എക്‌സൈസ് സംഘം അറിയിച്ചു.

ഇവരുടെ വീട്ടിൽവെച്ച് ചെറുഡപ്പികളിൽ ഹെറോയിൻ നിറയ്ക്കുന്ന സമയത്തായിരുന്നു പരിശോധന. ഒപ്പമുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. ഇതരസംസ്ഥാനക്കാർ മുഖേന അസമിൽ നിന്നാണ് മയക്കുമരുന്നെത്തിക്കുന്നത്. പോലീസിനും എക്‌സൈസിനും വിവരങ്ങൾ താനാണ് നൽകുന്നതെന്ന് ഇവർ നാട്ടിൽ പ്രചരിപ്പിച്ചിരുന്നു.

നർക്കോട്ടിക് കൺട്രോൾ ബ്യൂറോയിൽനിന്നും കുന്നത്തുനാട് എക്‌സൈസ് സർക്കിൾ ഓഫീസ്, പെരുമ്പാവൂർ റെയ്ഞ്ച്, മാമല റെയ്ഞ്ച് എന്നിവിടങ്ങളിൽ നിന്നുമുള്ള ഉദ്യോഗസ്ഥരും ചേർന്നായിരുന്നു പരിശോധന. കൂടുതൽ അന്വേഷണം നടക്കുന്നുവെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317624/a-woman-was-arrested-with-66-grams-of-heroin-from-bengal-colony-kandanthara)