---
title: "വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; തലക്കുളം സ്വദേശിയായ ആറുവയസ്സുകാരിക്ക് രോഗം സ്ഥിരീകരിച്ചു "
english_title: "One more person has been confirmed to have amoebic encephalitis in the state."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317610/one-more-person-has-been-confirmed-to-have-amoebic-encephalitis-in-the-state"
published_at: "2025-09-28T22:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d96c1ff2f4b_ameeva.jpg"
keywords: []
---

# വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; തലക്കുളം സ്വദേശിയായ ആറുവയസ്സുകാരിക്ക് രോഗം സ്ഥിരീകരിച്ചു 

> **Lead Summary:** സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ആറു വയസ്സുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്.

## Article Content

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ആറു വയസ്സുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്.

തലക്കുളം സ്വദേശിയായ പെൺകുട്ടിയെ ഇന്നലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം എട്ടായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317610/one-more-person-has-been-confirmed-to-have-amoebic-encephalitis-in-the-state)