---
title: "മഴ വരുന്നുണ്ട് ....; സംസ്ഥാനത്ത്  വരും മണിക്കൂറിൽ ഏഴ് ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത"
english_title: "Heavy rain likely in these districts in the state in the next hour"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317604/heavy-rain-likely-in-these-districts-in-the-state-in-the-next-hour"
published_at: "2025-09-28T21:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d95eef79c0e_rain.jpg"
keywords: []
---

# മഴ വരുന്നുണ്ട് ....; സംസ്ഥാനത്ത്  വരും മണിക്കൂറിൽ ഏഴ് ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത

> **Lead Summary:** സംസ്ഥാനത്ത് വരും മണിക്കൂറിൽ ഈ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.

## Article Content

സംസ്ഥാനത്ത് വരും മണിക്കൂറിൽ ഈ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.

മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും ഈ ജില്ലകളിൽ സാധ്യതയുണ്ടെന്നും മുന്നറിപ്പ് നൽകുന്നു. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317604/heavy-rain-likely-in-these-districts-in-the-state-in-the-next-hour)