---
title: "മുത്തശ്ശിയുടെ മരണാനന്തര ചടങ്ങ് കള്ളൻ മുതലെടുത്തു ...; കോഴിക്കോട്  ഡോക്ടറുടെ വീട് കുത്തി തുറന്ന് മോഷണം; കവർന്നത്  40 പവന്‍റെ സ്വര്‍ണാഭരണങ്ങൾ"
english_title: "A doctor's house in Chevarambalam, Kozhikode was broken into and 40 pounds of gold jewelry was stolen."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317576/a-doctors-house-in-chevarambalam-kozhikode-was-broken-into-and-40-pounds-of-gold-jewelry-was-stolen"
published_at: "2025-09-28T19:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d93cb59b363_theft.jpg"
keywords: []
---

# മുത്തശ്ശിയുടെ മരണാനന്തര ചടങ്ങ് കള്ളൻ മുതലെടുത്തു ...; കോഴിക്കോട്  ഡോക്ടറുടെ വീട് കുത്തി തുറന്ന് മോഷണം; കവർന്നത്  40 പവന്‍റെ സ്വര്‍ണാഭരണങ്ങൾ

> **Lead Summary:** കോഴിക്കോട് ചേവരമ്പലത്ത് ഡോക്ടറുടെ വീട് കുത്തി തുറന്ന് 40 പവന്‍റെ സ്വര്‍ണാഭരണങ്ങൾ മോഷ്ടിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ അനസ്തേഷ്യ ഡോക്ടറായ ഗായത്രിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇന്ന് പുലർച്ചെയോടെ ആയിരുന്നു മോഷണമെന്ന് പൊലീസ് പറയുന്നു. കള്ളന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ ചേവായൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

## Article Content

കോഴിക്കോട് ചേവരമ്പലത്ത് ഡോക്ടറുടെ വീട് കുത്തി തുറന്ന് 40 പവന്‍റെ സ്വര്‍ണാഭരണങ്ങൾ മോഷ്ടിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ അനസ്തേഷ്യ ഡോക്ടറായ ഗായത്രിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇന്ന് പുലർച്ചെയോടെ ആയിരുന്നു മോഷണമെന്ന് പൊലീസ് പറയുന്നു. കള്ളന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ ചേവായൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

മുത്തശ്ശിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായി സ്വദേശമായ തിരുവനന്തപുരത്തേക്ക് പോയതാണ് ഡോക്ടർ ഗായത്രിയും കുടുംബവും. ഇന്ന് ഉച്ചയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

സിസിടിവി ദൃശ്യങ്ങൾ പ്രകാരം ഇന്ന് പുലർച്ചെ 1.55ന് വീടിന്റെ മതിൽ ചാടി കടന്ന കള്ളൻ, മുൻവശത്തെ വാതിൽ കുത്തി തുറന്ന് അകത്ത് കടക്കുകയായിരുന്നു. കിടപ്പുമുറിയിലെ അലമാരയിലും മേശയിലും സൂക്ഷിച്ച 40 പവനോളം വരുന്ന സ്വര്‍ണാഭരണങ്ങളാണ് ഇയാൾ വിദഗ്ധമായി മോഷ്ടിച്ചത്. ഈ മാസം പതിനൊന്നാം തീയതി മുതൽ ഡോക്ടറുടെ വീട് പൂട്ടിക്കിടക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317576/a-doctors-house-in-chevarambalam-kozhikode-was-broken-into-and-40-pounds-of-gold-jewelry-was-stolen)