---
title: "മഴ മുന്നറിയിപ്പ്;  കോഴിക്കോട്, കണ്ണൂർ ഉൾപ്പെടെ  അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് "
english_title: "Rain warning; Yellow alert in five districts including Kozhikode and Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317553/rain-warning-yellow-alert-in-five-districts-including-kozhikode-and-kannur"
published_at: "2025-09-28T15:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d90dda612c8_rain.jpg"
keywords: []
---

# മഴ മുന്നറിയിപ്പ്;  കോഴിക്കോട്, കണ്ണൂർ ഉൾപ്പെടെ  അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് 

> **Lead Summary:** കേന്ദ്ര കാലാവസ്ഥ വകുപ്പ് കേരളത്തിലെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറപ്പെടുവിപ്പിച്ചു. അറിയിപ്പുകൾ പ്രകാരം സംസ്ഥാനത്ത് അടുത്തയാഴ്ചയും മഴ തുടരുമെന്നാണ് കരുതുന്നത്.

## Article Content

കേന്ദ്ര കാലാവസ്ഥ വകുപ്പ് കേരളത്തിലെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറപ്പെടുവിപ്പിച്ചു. അറിയിപ്പുകൾ പ്രകാരം സംസ്ഥാനത്ത് അടുത്തയാഴ്ചയും മഴ തുടരുമെന്നാണ് കരുതുന്നത്.

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് മഞ്ഞ  അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് തുടങ്ങിയ വടക്കൻ ജില്ലകളിലാണ് . ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിട്ടുള്ളത്. ആളുകൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കൂടാതെ സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല എന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317553/rain-warning-yellow-alert-in-five-districts-including-kozhikode-and-kannur)