---
title: "കരൂർ ദുരന്തം; മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ച് സിപിഐ എം നേതാക്കൾ"
english_title: "CPI(M) leaders visited the people injured in the tragedy that occurred during Vijay's rally in Karur and are undergoing treatment."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317534/cpim-leaders-visited-the-people-injured-in-the-tragedy-that-occurred-during-vijays-rally-in-karur-and-are-undergoing-treatment"
published_at: "2025-09-28T14:17:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d8f6506c4e4_ksroor.jpg"
keywords: []
---

# കരൂർ ദുരന്തം; മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ച് സിപിഐ എം നേതാക്കൾ

> **Lead Summary:** കരൂരിൽ വിജയ് യുടെ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള ആളുകളെ സിപിഐ എം നേതാക്കൾ സന്ദർശിച്ചു. സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം കെ ബാലകൃഷ്ണൻ, ആർ സച്ചിദാനന്ദം എംപി, എം ചിന്നധുരൈ എഎൽഎ എന്നിവരാണ് കരൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചത്.

## Article Content

കരൂരിൽ വിജയ് യുടെ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള ആളുകളെ സിപിഐ എം നേതാക്കൾ സന്ദർശിച്ചു. സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം കെ ബാലകൃഷ്ണൻ, ആർ സച്ചിദാനന്ദം എംപി, എം ചിന്നധുരൈ എഎൽഎ എന്നിവരാണ് കരൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചത്.

നേതാക്കൾ ചികിത്സയിൽ കഴിയുന്നവരുമായി സംസാരിക്കുകയും കുടുംബങ്ങൾക്ക് എല്ലാ വിധ പിന്തുണ ഉറപ്പ് നൽകുകയും ചെയ്തു. വിഷയത്തിൽ ഹൈക്കോടതി സ്വമേധയ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് സിപിഐ എം ആവശ്യപ്പെട്ടിരുന്നു.

അതേസമയം കരുർ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 39 പേർ മരിച്ച സംഭവത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം പ്രഖ്യാപിച്ച് ടിവികെ അധ്യക്ഷൻ വിജയ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ വീതവും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് രണ്ട് ലക്ഷം രൂപ വീതവും ധനസഹായം നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. എക്സിൽ പങ്കുവെച്ച പോസ്റ്റിൽ ഹൃദയം തകരുന്ന വേദനയോടെയാണ് അനുശോചന സന്ദേശം എഴുതുന്നതെന്ന് വിജയ് കുറിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317534/cpim-leaders-visited-the-people-injured-in-the-tragedy-that-occurred-during-vijays-rally-in-karur-and-are-undergoing-treatment)