---
title: "എല്ലാവരും  വീട്ടിലില്ലേ? എന്ന പിന്നെ സോഫ്റ്റായ 'പാല്‍ക്കപ്പ' തയ്യാറാക്കാം പത്ത് മിനിറ്റിൽ "
english_title: "tasty delicious paalkappa recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317487/tasty-delicious-paalkappa-recipe"
published_at: "2025-09-28T10:01:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d8ba40d7b7a_ft.jpg"
keywords: []
---

# എല്ലാവരും  വീട്ടിലില്ലേ? എന്ന പിന്നെ സോഫ്റ്റായ 'പാല്‍ക്കപ്പ' തയ്യാറാക്കാം പത്ത് മിനിറ്റിൽ 

> **Lead Summary:** ** **ഇന്ന് സൺ‌ഡേ അല്ലേ ..എല്ലാവരും വീട്ടിൽ കാണും . എന്നാൽ പിന്നെ അടിപൊളി പാൽക്കപ്പ ഉണ്ടാക്കിയാലോ? എങ്ങനെയാണ് രുചികരമായ പാൽക്കപ്പ ഉണ്ടാകുന്നത് എന്ന് നോക്കാം .....

## Article Content

** **ഇന്ന് സൺ‌ഡേ അല്ലേ ..എല്ലാവരും വീട്ടിൽ കാണും . എന്നാൽ പിന്നെ അടിപൊളി പാൽക്കപ്പ ഉണ്ടാക്കിയാലോ? എങ്ങനെയാണ് രുചികരമായ പാൽക്കപ്പ ഉണ്ടാകുന്നത് എന്ന് നോക്കാം .....

ചേരുവകള്‍

കപ്പ – 500 ഗ്രാം

ഉപ്പ് – ആവശ്യത്തിന്

വെള്ളം – വേവിയ്ക്കാന്‍ ആവശ്യമായത്

തേങ്ങാപ്പാല്‍ – ഒന്നാം പാല്‍ 1 കപ്പ്

രണ്ടാം പാല്‍ – 2 കപ്പ്

ചുവന്നുള്ളി – 10 അല്ലെങ്കില്‍ 12 എണ്ണം

പച്ചമുളക് / കാന്താരി മുളക് – 6 എണ്ണം

വെളിച്ചെണ്ണ- 3 ടേബിള്‍ സ്പൂണ്‍

വറ്റല്‍മുളക് – 3 അല്ലെങ്കില്‍ 4 എണ്ണം

കറിവേപ്പില – രണ്ട് തണ്ട്

**തയ്യാറാക്കുന്ന വിധം**

ആദ്യം കപ്പ കൊത്തിയരിഞ്ഞ് കഴുകി എടുക്കുക. അത് ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിച്ചെടുക്കുക. ഇതിലേക്ക് പച്ചമുളകും ചുവന്നുള്ളിയും ചതച്ചത് ചേര്‍ത്ത് ഉടച്ചെടുക്കുക. ഇതിലേക്ക് ആദ്യം രണ്ടാം പാല്‍ ചേര്‍ത്ത് തിളപ്പിക്കുക. ചുവന്നുള്ളി, വറ്റല്‍മുളക്, കറിവേപ്പില എന്നിവ വെളിച്ചെണ്ണയില്‍ വഴറ്റുക . ഇത് ഇതിന് മുകളിലേയ്ക്കിട്ട് ഒന്നാം പാലും ചേര്‍ത്തിളക്കുക

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317487/tasty-delicious-paalkappa-recipe)