---
title: "വിജയ്‌ റാലി ദുരന്തം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ, മരിച്ചവരുടെ കുടുംബത്തിന് 10ലക്ഷം ധനസഹായം"
english_title: "Tamil Nadu government announces judicial inquiry into tragedy at Tamil Vetri Kazhagam president Vijay's rally"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317457/tamil-nadu-government-announces-judicial-inquiry-into-tragedy-at-tamil-vetri-kazhagam-president-vijays-rally"
published_at: "2025-09-27T23:26:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d8253ebbfa3_vijay.jpg"
keywords: []
---

# വിജയ്‌ റാലി ദുരന്തം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ, മരിച്ചവരുടെ കുടുംബത്തിന് 10ലക്ഷം ധനസഹായം

> **Lead Summary:** **ചെന്നൈ: ത**മിഴക വെട്രി കഴകം പ്രസിഡന്റ് വിജയ്‌യുടെ റാലിയിലുണ്ടായ ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. മരിച്ചവരുടെ കുടുംബത്തിന് സർക്കാർ 10ലക്ഷം രൂപ ധനസഹായവും പരിക്കേറ്റവ‍ർക്ക് 1 ലക്ഷം രൂപ ധനസഹായവും തമിഴ്നാട് സ‍‍ർക്കാർ പ്രഖ്യാപിച്ചു. നിലവിൽ 36 പേ‍ർ മരിച്ചതായാണ് വിവരം.

## Article Content

**ചെന്നൈ: ത**മിഴക വെട്രി കഴകം പ്രസിഡന്റ് വിജയ്‌യുടെ റാലിയിലുണ്ടായ ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. മരിച്ചവരുടെ കുടുംബത്തിന് സർക്കാർ 10ലക്ഷം രൂപ ധനസഹായവും പരിക്കേറ്റവ‍ർക്ക് 1 ലക്ഷം രൂപ ധനസഹായവും തമിഴ്നാട് സ‍‍ർക്കാർ പ്രഖ്യാപിച്ചു. നിലവിൽ 36 പേ‍ർ മരിച്ചതായാണ് വിവരം.

മരണസംഖ്യ ഇനിയും ഉയരുമെന്ന് കരൂ‍ർ മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു. 58 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 8 കുട്ടികൾ, 16 സ്ത്രീകൾ, 12 പുരുഷൻമാരും അപകടത്തിൽ മരിച്ചു. നിരവധി പേർക്കാണ് പരിക്കേറ്റത്. നിലവിൽ രക്ഷാപ്രവർത്തനം നടന്നുവരികയാണ്. തിക്കിലും തിരക്കിലും പെട്ട് ആളുകൾ കുഴഞ്ഞുവീഴുകയായിരുന്നു.

വിജയ്‌യുടെ കരൂർ റാലിയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. അതേസമയം, സംഭവത്തിൽ വിജയ്ക്കെതിരെ കേസെടുക്കും. അതിനിടെ, തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലെത്തിയ വിജയ് പ്രതികരിച്ചില്ല. കരൂരിൽ നിന്ന് വിജയ് ചെന്നൈയിലേക്ക് പുറപ്പെട്ടു.  ഇന്ന് വേലുച്ചാമി പുരത്തേക്ക് വിജയുടെ കോൺവോയ് എത്തിയപ്പോഴാണ് അപകടം ഉണ്ടായത്. വിജയ് സംസാരിക്കുമ്പോൾ തന്നെ ആംബുലൻസുകൾ വന്നു ആൾക്കാരെ കൊണ്ടുപോയി.

അതിനിടെ, വിജയ് പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു. വിജയുടെ സംസ്ഥാന പര്യടനം സെപ്റ്റംബർ 13 നു തിരുച്ചിറപ്പള്ളി അറിയാളൂർ നിന്നാണ് തുടങ്ങിയത്. മണിക്കൂറുകൾ നീണ്ട ഗതാഗത തടസവും ആൾക്കൂട്ടവും കാരണം ആദ്യ റാലി തന്നെ അലങ്കോലമായിരുന്നു. ഡിസംബർ 20 നു പര്യടനം തീരുമെന്നാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ജനുവരിയിലേക്ക് പര്യടനം നീളുമെന്ന് കഴിഞ്ഞ ദിവസം ടിവികെ അറിയിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317457/tamil-nadu-government-announces-judicial-inquiry-into-tragedy-at-tamil-vetri-kazhagam-president-vijays-rally)