---
title: "വടകരയിൽ നിന്ന് കോഴിക്കോട് പോകുന്നവർ ശ്രദ്ധിച്ചോ....! ദേശീയപാതയിൽ കൊയിലാണ്ടി മേഖലയിൽ നാളെ ഗതാഗത നിയന്ത്രണം, ഇതുവഴി വിട്ടോ "
english_title: "Traffic restrictions in Koyilandy area on National Highway tomorrow "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317449/traffic-restrictions-in-koyilandy-area-on-national-highway-tomorrow"
published_at: "2025-09-27T22:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d816e41b33f_traffic.jpg"
keywords: []
---

# വടകരയിൽ നിന്ന് കോഴിക്കോട് പോകുന്നവർ ശ്രദ്ധിച്ചോ....! ദേശീയപാതയിൽ കൊയിലാണ്ടി മേഖലയിൽ നാളെ ഗതാഗത നിയന്ത്രണം, ഇതുവഴി വിട്ടോ 

> **Lead Summary:** **കോഴിക്കോട് : **കോഴിക്കോട് വടകര ദേശീയപാതയിൽ കൊയിലാണ്ടി മേഖലയിൽ നാളെ ഗതാഗത നിയന്ത്രണം. ദേശീയപാത നിർമ്മാണ പ്രവൃത്തിയുടെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പൂക്കാട് മുതൽ വെങ്ങളം വരെ സർവ്വീസ് റോഡിന്റെ കിഴക്ക് ഭാഗത്താണ് പ്രവൃത്തി നടക്കുന്നത്. ഞായറാഴ്ച രാവിലെ ആറ് മണിമുതൽ രാത്രി 12മണിവരെയാണ് ഗതാഗത നിയന്ത്രണം. വടകര ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കൊയിലാണ്ടിയിൽ നിന്നും ഇടത്ത് ഭാഗത്തേക്ക് തിരിഞ്ഞ് റെയിൽവേ ഓവർ ബ്രിഡ്‌ജ് വഴി ഉള്ളേരി അത്തോളി പൂളാടിക്കുന്ന് വഴി പോകേണ്ടതാണെന്ന് കോഴിക്കോട് റൂറൽ പൊലീസ് അറിയിച്ചു.

## Article Content

**കോഴിക്കോട് : **കോഴിക്കോട് വടകര ദേശീയപാതയിൽ കൊയിലാണ്ടി മേഖലയിൽ നാളെ ഗതാഗത നിയന്ത്രണം. ദേശീയപാത നിർമ്മാണ പ്രവൃത്തിയുടെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പൂക്കാട് മുതൽ വെങ്ങളം വരെ സർവ്വീസ് റോഡിന്റെ കിഴക്ക് ഭാഗത്താണ് പ്രവൃത്തി നടക്കുന്നത്. ഞായറാഴ്ച രാവിലെ ആറ് മണിമുതൽ രാത്രി 12മണിവരെയാണ് ഗതാഗത നിയന്ത്രണം. വടകര ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കൊയിലാണ്ടിയിൽ നിന്നും ഇടത്ത് ഭാഗത്തേക്ക് തിരിഞ്ഞ് റെയിൽവേ ഓവർ ബ്രിഡ്‌ജ് വഴി ഉള്ളേരി അത്തോളി പൂളാടിക്കുന്ന് വഴി പോകേണ്ടതാണെന്ന് കോഴിക്കോട് റൂറൽ പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317449/traffic-restrictions-in-koyilandy-area-on-national-highway-tomorrow)