---
title: "അമൃതാനന്ദമയിയെ ആശ്ലേഷിച്ച സംഭവം: മതഭ്രാന്തിനോട് മുട്ടുകുത്തില്ല, വിഷയത്തില്‍ സജി ചെറിയാന്‍ തന്നെ മറുപടി പറയണം - ബിനോയ് വിശ്വം"
english_title: "CPI state secretary Binoy Viswam said that Minister Saji Cherian should be asked about the incident of hugging Amritanandamayi."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317419/cpi-state-secretary-binoy-viswam-said-that-minister-saji-cherian-should-be-asked-about-the-incident-of-hugging-amritanandamayi"
published_at: "2025-09-27T17:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d7d0ddc4e3a_binoyviswam.jpg"
keywords: []
---

# അമൃതാനന്ദമയിയെ ആശ്ലേഷിച്ച സംഭവം: മതഭ്രാന്തിനോട് മുട്ടുകുത്തില്ല, വിഷയത്തില്‍ സജി ചെറിയാന്‍ തന്നെ മറുപടി പറയണം - ബിനോയ് വിശ്വം

> **Lead Summary:** അമൃതാനന്ദമയിയെ ആശ്ലേഷിച്ച സംഭവം മന്ത്രി സജി ചെറിയാനോട് തന്നെ ചോദിക്കണണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സജി ചെറിയാന്‍ അമൃതാനന്ദമയിയെ ആശ്ലേഷിക്കുന്ന ചിത്രം കണ്ടിട്ടില്ല. വിഷയത്തില്‍ സജി ചെറിയാന്‍ തന്നെ മറുപടി പറയണം. ഇത്തരം വിഷയങ്ങള്‍ എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

## Article Content

അമൃതാനന്ദമയിയെ ആശ്ലേഷിച്ച സംഭവം മന്ത്രി സജി ചെറിയാനോട് തന്നെ ചോദിക്കണണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സജി ചെറിയാന്‍ അമൃതാനന്ദമയിയെ ആശ്ലേഷിക്കുന്ന ചിത്രം കണ്ടിട്ടില്ല. വിഷയത്തില്‍ സജി ചെറിയാന്‍ തന്നെ മറുപടി പറയണം. ഇത്തരം വിഷയങ്ങള്‍ എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

എല്‍ഡിഎഫ് യഥാര്‍ത്ഥ വിശ്വാസങ്ങളെ സ്വീകരിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇതിലും സിപിഐക്ക് കൃത്യമായ നിലപാട് ഉണ്ട്. മതങ്ങള്‍ക്കൊപ്പം നില്‍ക്കും. മത ഭ്രാന്തിനൊപ്പം നില്‍ക്കില്ല. മതഭ്രാന്തിനോട് മുട്ടുകുത്തില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇടതുപക്ഷത്തെ പിന്തുണച്ചുകൊണ്ടുള്ള എന്‍എസ്എസ് നിലപാടിലും ബിനോയ് വിശ്വം പ്രതികരിച്ചു. ഇടതുപക്ഷം ആണ് ശരിയെന്ന് ബോധ്യപ്പെട്ടാല്‍ അവര്‍ അത് പറയട്ടെ. ഇത് പോസിറ്റീവായി കാണുന്നു.

തങ്ങള്‍ അവരെ കാണുന്നത് ശത്രുക്കള്‍ ആയല്ല. എന്‍എസ്എസിനോടുള്ള തങ്ങളുടെ നിലപാട് വ്യക്തമാണ്. മന്നത്ത് പതമനാഭന്റെ ആദര്‍ശം ഉയര്‍ത്തി പിടിക്കുന്നതുവരെ എന്‍എസ്എസ് നിലപാട് ശരിയെന്ന് പറയുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317419/cpi-state-secretary-binoy-viswam-said-that-minister-saji-cherian-should-be-asked-about-the-incident-of-hugging-amritanandamayi)