---
title: " ഇതൊക്കെ ഒന്ന് ശ്രദ്ധിക്കേണ്ടേ അമ്പാനേ? മദ്യലഹരിയിൽ ദേശീയപാതയുടെ നടുവിൽ ലോറി നിർത്തി ക്യാബിനിൽ കിടന്നുറങ്ങി, ഡ്രൈവർ പിടിയിൽ"
english_title: "A drunk driver who parked his lorry in the middle of the national highway and slept in the cabin has been arrested."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317403/a-drunk-driver-who-parked-his-lorry-in-the-middle-of-the-national-highway-and-slept-in-the-cabin-has-been-arrested"
published_at: "2025-09-27T15:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d7bb4cd65a6_bus.jpg"
keywords: []
---

#  ഇതൊക്കെ ഒന്ന് ശ്രദ്ധിക്കേണ്ടേ അമ്പാനേ? മദ്യലഹരിയിൽ ദേശീയപാതയുടെ നടുവിൽ ലോറി നിർത്തി ക്യാബിനിൽ കിടന്നുറങ്ങി, ഡ്രൈവർ പിടിയിൽ

> **Lead Summary:** മദ്യലഹരിയിൽ ദേശീയപാതയുടെ നടുവിൽ ലോറി നിർത്തി ക്യാബിനിൽ കിടന്നുറങ്ങിയ ഡ്രൈവർ പിടിയിൽ. തമിഴ്നാട് തഞ്ചാവൂർ സ്വദേശി ബാലസുബ്രഹ്മണ്യനെയാണ് കുമ്പള പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ മദ്യലഹരിയിൽ ലോറി അപകടകരമായി ഓടിച്ചു വരികയും കുമ്പള ദേവീനഗറിൽ എത്തിയപ്പോൾ നടുറോഡിൽ ലോറി നിർത്തി ഉറങ്ങുകയുമായിരുന്നു.

## Article Content

മദ്യലഹരിയിൽ ദേശീയപാതയുടെ നടുവിൽ ലോറി നിർത്തി ക്യാബിനിൽ കിടന്നുറങ്ങിയ ഡ്രൈവർ പിടിയിൽ. തമിഴ്നാട് തഞ്ചാവൂർ സ്വദേശി ബാലസുബ്രഹ്മണ്യനെയാണ് കുമ്പള പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ മദ്യലഹരിയിൽ ലോറി അപകടകരമായി ഓടിച്ചു വരികയും കുമ്പള ദേവീനഗറിൽ എത്തിയപ്പോൾ നടുറോഡിൽ ലോറി നിർത്തി ഉറങ്ങുകയുമായിരുന്നു.

വെള്ളിയാഴ്ച രാത്രി ഒൻപതു മണിയോടെയാണു ദേശീയപാതയിലൂടെ ലോറി അപകടകരമായി ഓടിച്ചത്. കണ്ണൂർ ഭാഗത്തേക്ക് എൽപിജിയുമായി പോകുകയായിരുന്നു ലോറി. വിവരമറിഞ്ഞ് എത്തിയ പൊലീസ്, ഡ്രൈവറെ കസ്റ്റഡിയിൽ എടുക്കുകയും ലോറി റോഡിൽനിന്നു മാറ്റിയിടുകയുമായിരുന്നു. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317403/a-drunk-driver-who-parked-his-lorry-in-the-middle-of-the-national-highway-and-slept-in-the-cabin-has-been-arrested)