---
title: "  സോയ പ്രേമിയാണോ? സോയ ജങ്ക് ഫുഡിനേക്കാൾ മോശം; വിദഗ്ധ പറയുന്നത് നോക്കാം"
english_title: "Are you a soy lover? Soy is worse than junk food; Let's see what the expert says"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317393/are-you-a-soy-lover-soy-is-worse-than-junk-food-lets-see-what-the-expert-says"
published_at: "2025-09-27T15:14:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d7b2f4909a4_soya.jpg"
keywords: []
---

#   സോയ പ്രേമിയാണോ? സോയ ജങ്ക് ഫുഡിനേക്കാൾ മോശം; വിദഗ്ധ പറയുന്നത് നോക്കാം

> **Lead Summary:** നമ്മൾ കൂടുതൽ പേരും ഉപയോഗിക്കുന്ന ഒരു പയര്‍ വര്‍ഗമാണ് സോയാബീന്‍. അതിനുള്ള പ്രധാന കാരണം അതിന്റെ പോഷക ഗുണങ്ങളും താങ്ങാനാവുന്ന വിലയും തന്നെയാണ്. ഉയര്‍ന്ന പ്രോട്ടീന്‍ നല്‍കുന്ന ഭക്ഷണമെന്ന ലേബലാണ് ഇതിലുള്ളത്. എന്നാൽ അത് അങ്ങനെയല്ലെന്നാണ് പോഷകാഹാര വിദഗ്ധയായ തനിഷ ബാവ പറയുന്നത്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ആണ് ഇതിനെ കുറിച്ച് അവർ സംസാരിച്ചിരിക്കുന്നത്.

## Article Content

നമ്മൾ കൂടുതൽ പേരും ഉപയോഗിക്കുന്ന ഒരു പയര്‍ വര്‍ഗമാണ് സോയാബീന്‍. അതിനുള്ള പ്രധാന കാരണം അതിന്റെ പോഷക ഗുണങ്ങളും താങ്ങാനാവുന്ന വിലയും തന്നെയാണ്. ഉയര്‍ന്ന പ്രോട്ടീന്‍ നല്‍കുന്ന ഭക്ഷണമെന്ന ലേബലാണ് ഇതിലുള്ളത്. എന്നാൽ അത് അങ്ങനെയല്ലെന്നാണ് പോഷകാഹാര വിദഗ്ധയായ തനിഷ ബാവ പറയുന്നത്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ആണ് ഇതിനെ കുറിച്ച് അവർ സംസാരിച്ചിരിക്കുന്നത്.

ഈ സോയ നഗ്ഗറ്റുകൾ യഥാർത്ഥത്തിൽ വ്യാവസായികമായി സംസ്കരിച്ചവയാണ്. അവയിൽ 80 മുതൽ 90 ശതമാനം വരെ ശുദ്ധീകരിച്ച മാവ് അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും എന്ന് അവർ പറയുന്നു. സോയ നഗ്ഗറ്റുകൾ, സോയ പാൽ തുടങ്ങിയ മറ്റ് രൂപങ്ങൾ പോലും നല്ലതല്ല. വയിൽ നിർണായകമായ വിറ്റാമിനുകളുടെയും ധാതുക്കളുടെയും ആഗിരണം തടസ്സപ്പെടുത്തുന്ന ആന്റി-ന്യൂട്രിയന്റുകൾ അടങ്ങിയിരിക്കുന്നതിനാൽ താൻ അത് ഒരു തരത്തിലും രൂപത്തിലും ശുപാർശ ചെയ്യുന്നില്ല എന്നും അദ്ദേഹം പറയുന്നു.

ഇത് കഴിച്ചാല്‍ നിങ്ങളുടെ ശരീരത്തിന് പ്രോട്ടീന്‍ ലഭിക്കുമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് തെറ്റാണ്. ഇത് കഴിക്കുന്നതിലൂടെ കാര്‍ബോഹൈഡ്രേറ്റുകള്‍ മാത്രമേ ശരീരത്തിന് ലഭിക്കുള്ളൂ. സസ്യാഹാരികള്‍ക്ക് പ്രോട്ടീന്‍ ലഭിക്കാന്‍ സോയ കഴിക്കണമെന്നില്ല. പകരം കൂണ്‍, സ്പിരുലിന, ഓര്‍ഗാനിക് ടെമ്പെ, (ക്ലീന്‍ ബ്രാന്‍ഡുകള്‍ പ്രധാനമാണ്), ഗുണനിലവാരമുള്ള വീഗന്‍ പ്രോട്ടീന്‍ ഷേക്കുകള്‍, ക്വിനോവ, അമരന്ത് തുടങ്ങിയ ധാന്യങ്ങള്‍, ചിയ പുഡ്ഡിംഗ്‌സ്, നട്‌സ്, വിത്തുകള്‍ & ബദാം വെണ്ണ തുടങ്ങിയവയൊക്കെ കഴിക്കാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317393/are-you-a-soy-lover-soy-is-worse-than-junk-food-lets-see-what-the-expert-says)