---
title: "കാണുമ്പോൾ തന്നെ കൊതിയാകും ....; നല്ല സോഫ്റ്റ് ഉണ്ണിയപ്പം  ഉണ്ടാക്കിയാലോ?"
english_title: "How about making some nice soft unniyappam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317390/how-about-making-some-nice-soft-unniyappam"
published_at: "2025-09-27T15:03:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d7af6ea3582_fd.jpg"
keywords: []
---

# കാണുമ്പോൾ തന്നെ കൊതിയാകും ....; നല്ല സോഫ്റ്റ് ഉണ്ണിയപ്പം  ഉണ്ടാക്കിയാലോ?

> **Lead Summary:**  ഇന്ന് ചായയ്ക്ക് ഒപ്പം കഴിക്കാൻ നല്ല സോഫ്റ്റ് ഉണ്ണിയപ്പം ഉണ്ടാക്കിയാലോ?

## Article Content

 ഇന്ന് ചായയ്ക്ക് ഒപ്പം കഴിക്കാൻ നല്ല സോഫ്റ്റ് ഉണ്ണിയപ്പം ഉണ്ടാക്കിയാലോ?

**അവശ്യമായ ചേരുവകൾ**

പച്ചരി  

ശർക്കര  

പാളയങ്കോടൻ പഴം ( മൈസൂർ പഴം ) 

ഗോതമ്പ് പൊടി / മൈദ 

എള്ള്  

ജീരകം പൊടിച്ചത്  

ഏലയ്ക്കാപ്പൊടി  

ചുക്ക് പൊടി  

തേങ്ങാക്കൊത്ത് നെയ്യിൽ മൂപ്പിച്ചത്  

നെയ്യ്  

വെളിച്ചെണ്ണ  

തയ്യാറാക്കുന്ന വിധം****

***പച്ചരി കുതിർത്ത് വയ്ക്കുക. ശർക്കര പൊട്ടിച്ചു അല്പം വെള്ളം ചേർത്ത് ഉരുക്കി, അരിച്ച് ചൂടാറിക്കുക. കുതിർന്ന അരി വെള്ളമൂറ്റിക്കളഞ്ഞു ശർക്കരപ്പാനി ചേർത്ത് അരയ്ക്കുക. മുക്കാൽ അരവാകുമ്പോൾ പഴം കഷ്ണങ്ങളായി ചേർത്ത് വീണ്ടും അരയ്ക്കുക. അരി നന്നായി അരഞ്ഞാൽ അതിലേക്ക് ഗോതമ്പുപൊടി / മൈദ ചേർത്ത് ഒന്ന് കൂടി 2 മിനിട്ട് അരയ്ക്കുക.***

***ഇനി ഈ മാവെടുത്ത്‌ അതിൽ എള്ള്, ജീരകം പൊടിച്ചത്, ഏലയ്ക്കാപ്പൊടി, ചുക്ക് പൊടി, നെയ്യ് , തേങ്ങാക്കൊത്ത് നെയ്യിൽ മൂപ്പിച്ചത് എന്നിവ ചേർത്ത് 10- 15 മിനിട്ട് വയ്ക്കുക. അപ്പക്കാരയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ മാവൊഴിച്ച് , ഒരു വശം പാകമാകുമ്പോൾ, പാകമായ വശം മുകളിലേക്കാക്കി മറു ഭാഗവും പാകം ചെയ്തെടുക്കുക.***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317390/how-about-making-some-nice-soft-unniyappam)