---
title: "ഇന്ന് പച്ചക്കറി തോരൻ മാറ്റി 'ചിക്കൻ തോരൻ' വെച്ചല്ലോ ...?"
english_title: "Chicken Thoran Recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317355/chicken-thoran-recipe"
published_at: "2025-09-27T12:49:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d7901b1a1e5_aaaa.jpg"
keywords: []
---

# ഇന്ന് പച്ചക്കറി തോരൻ മാറ്റി 'ചിക്കൻ തോരൻ' വെച്ചല്ലോ ...?

> **Lead Summary:** **[**എന്നും പച്ചക്കറി തോരൻ വെച്ച മടുത്തോ ? എങ്കിൽ വെറൈറ്റി ഒരു 'ചിക്കൻ തോരൻ' ആയല്ലോ ..... നോൺ വെജ് പ്രേമികൾക്ക് എന്തായാലും ഇഷ്ടപെടും ...എന്നാൽ ഇന്നത്തെ ഊണിൽ ചിക്കൻ തോരൻ പെട്ടന്ന് ഉണ്ടാകില്ലേ ?

## Article Content

**[**എന്നും പച്ചക്കറി തോരൻ വെച്ച മടുത്തോ ? എങ്കിൽ വെറൈറ്റി ഒരു 'ചിക്കൻ തോരൻ' ആയല്ലോ ..... നോൺ വെജ് പ്രേമികൾക്ക് എന്തായാലും ഇഷ്ടപെടും ...എന്നാൽ ഇന്നത്തെ ഊണിൽ ചിക്കൻ തോരൻ പെട്ടന്ന് ഉണ്ടാകില്ലേ ?

**ചേരുവകൾ:**

*എല്ലില്ലാത്ത ചിക്കൻ - 500 ഗ്രാം (ചെറിയ കഷണങ്ങളാക്കിയത്)*

*വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ*

*കടുക് - ¼ ടീസ്പൂൺ*

*ഇഞ്ചി - ½ ഇഞ്ച് കഷണം *

*വെളുത്തുള്ളി - 6 അല്ലി*

*പച്ചമുളക് - 1 എണ്ണം *

*ചെറിയ ഉള്ളി - 10 എണ്ണം *

*കറിവേപ്പില - 2 തണ്ട്*

*സവാള - 1 വലുത് *

*ഉപ്പ് - ½ ടീസ്പൂൺ + ¾ ടീസ്പൂൺ*

*മഞ്ഞൾപ്പൊടി - ¼ ടീസ്പൂൺ*

*മുളകുപൊടി - ഒന്നര ടീസ്പൂൺ*

*ഗരം മസാല - ½ ടീസ്പൂൺ *

*തേങ്ങ ചിരകിയത് - ഒന്നേകാൽ കപ്പ്*

*കുരുമുളകുപൊടി - ½ ടീസ്പൂൺ*

**തയ്യാറാക്കുന്ന വിധം:**

ഒരു പാനിൽ മൂന്ന് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. എണ്ണ ചൂടാകുമ്പോൾ കാൽ ടീസ്പൂൺ കടുക് ഇട്ട് പൊട്ടിക്കുക. ഇതിലേക്ക് അരിഞ്ഞുവെച്ച ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ചെറിയ ഉള്ളി, കറിവേപ്പില എന്നിവ ചേർത്ത് ചെറിയ ഉള്ളിക്ക് ഗോൾഡൻ നിറമാകുന്നതുവരെ വഴറ്റുക. ശേഷം, അരിഞ്ഞുവെച്ച സവാളയും അര ടീസ്പൂൺ ഉപ്പും ചേർത്ത് സവാള വാടി വരുന്നതുവരെ ഏകദേശം അഞ്ച് മിനിറ്റ് വഴറ്റുക.

ഇനി ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒന്നര ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് ഒരു മിനിറ്റ് ഇളക്കി മൂപ്പിക്കുക. അതിനുശേഷം, കഴുകി വൃത്തിയാക്കി വെച്ച 500 ഗ്രാം ചിക്കൻ കഷണങ്ങളും മുക്കാൽ ടീസ്പൂൺ ഉപ്പും ചേർത്ത് ഉയർന്ന തീയിൽ 3 മിനിറ്റ് തുടർച്ചയായി ഇളക്കുക. ഇനി തീ കുറച്ച്, പാത്രം അടച്ചുവെച്ച് പത്ത് മിനിറ്റ് വേവിക്കുക.

പത്ത്മിനിറ്റിന് ശേഷം തുറന്ന് ഒന്നുകൂടി ഇളക്കി, വീണ്ടും അടച്ചുവെച്ച് ചിക്കനിലെ വെള്ളം വറ്റി വരുന്നതുവരെ ഏകദേശം എട്ട് മിനിറ്റ് വേവിക്കുക. വെള്ളം വറ്റി വരുമ്പോൾ, ഒന്നേകാൽ കപ്പ് തേങ്ങ ചിരകിയത് ചിക്കന് മുകളിലായി വിതറി, ഇളക്കാതെ വീണ്ടും അടച്ചുവെച്ച് രണ്ട് മിനിറ്റ് വേവിക്കുക. രണ്ട് മിനിറ്റിന് ശേഷം തുറന്ന് തേങ്ങയും ചിക്കനും നന്നായി ഇളക്കി യോജിപ്പിക്കുക. ചിക്കൻ കഷണങ്ങൾ ഒരു തവി കൊണ്ട് ചെറുതായി ഉടച്ചുകൊടുക്കാം.

വെള്ളം പൂർണ്ണമായി വറ്റി തോരൻ പരുവത്തിലാകാൻ മുന്ന് മുതൽ നാല് മിനിറ്റ് കൂടി ഇളക്കുക. അവസാനമായി, അര ടീസ്പൂൺ കുരുമുളകുപൊടി ചേർത്ത് ഒരു മിനിറ്റ് കൂടി ഇളക്കിയ ശേഷം തീ അണയ്ക്കാം. സ്വാദിഷ്ടമായ ചിക്കൻ തോരൻ തയ്യാർ

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317355/chicken-thoran-recipe)