---
title: "നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഹസന്‍കുട്ടി കുറ്റക്കാരന്‍"
english_title: "Hasankutty found guilty in kidnapping and raping nomadic girl"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317326/hasankutty-found-guilty-in-kidnapping-and-raping-nomadic-girl"
published_at: "2025-09-27T11:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d77e57c1530_hasankutty.jpg"
keywords: []
---

# നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഹസന്‍കുട്ടി കുറ്റക്കാരന്‍

> **Lead Summary:** ഫെബ്രുവരി 19 ന് ചാക്കയില്‍ നിന്ന് നാടോടി ദമ്പതികളുടെ രണ്ട് വയസ്സുള്ള മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി വര്‍ക്കല അയിരൂർ സ്വദേശി ഹസന്‍കുട്ടി കബീര്‍ കുറ്റക്കാരന്‍.

## Article Content

ഫെബ്രുവരി 19 ന് ചാക്കയില്‍ നിന്ന് നാടോടി ദമ്പതികളുടെ രണ്ട് വയസ്സുള്ള മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി വര്‍ക്കല അയിരൂർ സ്വദേശി ഹസന്‍കുട്ടി കബീര്‍ കുറ്റക്കാരന്‍.

തിരുവനന്തപുരം അതിവേഗ പോക്‌സോ കോടതിയാണ് വിധി പറഞ്ഞത്. ഒക്ടോബര്‍ മൂന്നിന് ശിക്ഷ വിധിക്കും. പതിനൊന്നുകാരിയെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട പോക്‌സോ കേസില്‍ ജാമ്യം കിട്ടി ജനുവരി 22 ന് പുറത്തിറങ്ങിയശേഷമാണ് ഇയാള്‍ രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത്.

ബ്രഹ്മോസിലെ സി.സി.ടിവി കാമറകളിൽ നിന്നാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്. പ്രതിയുടെ വസ്ത്രത്തിൽ നിന്ന് കിട്ടിയ മുടി കുട്ടിയുടേതാണെന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞിരുന്നു. മാതാപിതാക്കളുടെ പരാതിയിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ തിരച്ചിലിലാണ് കുറ്റിക്കാട്ടിൽ നിന്ന് അബോധാവസ്ഥയിലായ കുട്ടിയെ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317326/hasankutty-found-guilty-in-kidnapping-and-raping-nomadic-girl)