---
title: "കോഴിക്കോട് ദേവഗിരി കോളേജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവി പ്രഫ. ജെയിംസ് തോമസ് അന്തരിച്ചു"
english_title: "Prof. JamesThomas, former head of the English department of Devagiri College, Kozhikode, passes away"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317321/prof-jamesthomas-former-head-of-the-english-department-of-devagiri-college-kozhikode-passes-away"
published_at: "2025-09-27T11:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d77a6c0b7af_dead.jpg"
keywords: []
---

# കോഴിക്കോട് ദേവഗിരി കോളേജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവി പ്രഫ. ജെയിംസ് തോമസ് അന്തരിച്ചു

> **Lead Summary:** **പാലാ : **കോഴിക്കോട് ദേവഗിരി കോളേജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവിയും നിലവിൽ തിരുവനന്തപുരം ലയോള സ്കൂൾ അക്കാദമിക് ഡയറക്‌ടറുമായ വിളക്കുമാടം തെക്കേമുറിയിൽ പരേതനായ ജേക്കബ് തോമസിന്റെ മകൻ പ്രഫ. ജെയിംസ് തോമസ് അന്തരിച്ചു.

## Article Content

**പാലാ : **കോഴിക്കോട് ദേവഗിരി കോളേജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവിയും നിലവിൽ തിരുവനന്തപുരം ലയോള സ്കൂൾ അക്കാദമിക് ഡയറക്‌ടറുമായ വിളക്കുമാടം തെക്കേമുറിയിൽ പരേതനായ ജേക്കബ് തോമസിന്റെ മകൻ പ്രഫ. ജെയിംസ് തോമസ് അന്തരിച്ചു.

സംസ്കാരം തിങ്കൾ ഉച്ചകഴിഞ്ഞ് 4.30ന് വിളക്കുമാടം സെൻറ് ഫ്രാൻസീസ് സേവ്യേഴ്‌സ് ദേവാലയ സെമിത്തേരിയിൽ. മൃതദേഹം തിങ്കൾ രാവിലെ 7 മണിക്ക് ലയോള അങ്കണത്തിൽ പൊതുദർശനത്തിന് ശേഷം ഉച്ചയ്ക് ഒരു മണിയോടെ വിളക്കുമാടത്തെ വസതിയിൽ എത്തിക്കും. ഇലഞ്ഞി കൊമ്മറ്റം കുടുംബാoഗം റോസമ്മയാണ് ഭാര്യ. മക്കൾ: ജിഷ, അനു. സത്യം ഓൺലൈൻ എഡിറ്റർ നെല്ലിക്കുന്നേലിന്റെ ഭാര്യ സഹോദരനാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317321/prof-jamesthomas-former-head-of-the-english-department-of-devagiri-college-kozhikode-passes-away)