ചേലക്കരയിൽ കുടുംബത്തിൽ കൂട്ട ആത്മഹത്യാ ശ്രമം; ചികിത്സയിലായിരുന്ന വീട്ടമ്മയും മരിച്ചു

ചേലക്കരയിൽ കുടുംബത്തിൽ കൂട്ട ആത്മഹത്യാ ശ്രമം; ചികിത്സയിലായിരുന്ന വീട്ടമ്മയും മരിച്ചു

ചേലക്കരയിൽ കുടുംബത്തിൽ കൂട്ട ആത്മഹത്യാ ശ്രമം; ചികിത്സയിലായിരുന്ന വീട്ടമ്മയും മരിച്ചു
2025-09-27T10:45:00 | By Susmitha Surendran

തൃശൂർ: (truevisionnews.com)  കൂട്ടആത്മഹത്യാ ശ്രമത്തിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികത്സയിലായിരുന്ന വീട്ടമ്മയും മരിച്ചു. ചേലക്കര മേപ്പാടം കോൽപ്പുറത്ത് വീട്ടിൽ പ്രദീപിൻ്റെ ഭാര്യ ഷൈലജയാണ് (34) ഇന്നലെ രാവിലെ മരിച്ചത്.

ഷൈലജയോടൊപ്പം വിഷം അകത്ത് ചെന്ന നിലയിൽ കണ്ട മകൾ അണിമ (6) അന്നേ ദിവസം മരിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന മകൻ അക്ഷയ്(4) അപകടനില തരണം ചെയ്തു. ഷൈലജയുടെ ഭർത്താവ് പ്രദീപ് വൃക്ക രോഗത്തെ തുടർന്ന് രണ്ടാഴ്ച്ചയ്ക്ക് മുൻപ് മരണമടഞ്ഞിരുന്നു ഇതിൻ്റെ മനോ വിഷമത്തിലായിരുന്നു കുടുംബം.

ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നിഗമനം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. പ്രദീപിൻ്റെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് ചാക്കപ്പൻ പടിയിലെ പ്രദീപിൻ്റെ വീട്ടിൽ നിന്നും ഷൈലജയും മക്കളും തിങ്കളാഴ്ചയാണ് മേപ്പാടത്തെ വീട്ടിലെത്തിയത്. വൈകീട്ടോടെ ബന്ധുക്കൾ വിവരങ്ങൾ തിരക്കുകയും ചെയ്തിരുന്നു.

ചൊവ്വാഴ്ച ആരെയും പുറത്ത് കാണാത്തതിനെ തുടർന്ന് നാട്ടുകാർ വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. അവശനിലയിൽ കണ്ട ഇവരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അണിമ മരിച്ചു. എലിവിഷം കലർന്ന ഭക്ഷണം ഉള്ളിൽ ചെന്നതാണ് മരണകാരണമായി പറയുന്നത്.

Content Highlight: Family attempts suicide in Chelakkara; Housewife who was undergoing treatment also dies

Next TV

Related Stories
കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണൻ അറസ്റ്റിൽ; മുൻകൂർ ജാമ്യമുള്ളതിനാൽ ചോദ്യംചെയ്ത് വിട്ടയച്ചു

Jul 24, 2026 04:40 PM

കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണൻ അറസ്റ്റിൽ; മുൻകൂർ ജാമ്യമുള്ളതിനാൽ ചോദ്യംചെയ്ത് വിട്ടയച്ചു

വടകര പാർലമെന്റ് തിരഞ്ഞെടുപ്പ് കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി. മുൻകൂർ...

Read More >>
വടകരയിലെ കോൺഗ്രസ് നേതാവിൻ്റെ വീട്ടുമുറ്റത്തെ ആത്മഹത്യ; കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പിൽ മുൻ പ്രസിഡൻ്റടക്കം അഞ്ച് പേർക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി ബന്ധുക്കൾ

Jul 24, 2026 03:59 PM

വടകരയിലെ കോൺഗ്രസ് നേതാവിൻ്റെ വീട്ടുമുറ്റത്തെ ആത്മഹത്യ; കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പിൽ മുൻ പ്രസിഡൻ്റടക്കം അഞ്ച് പേർക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി ബന്ധുക്കൾ

വടകര കടത്തനാട് ലേബർ സൊസൈറ്റിയിൽ 22 ലക്ഷം നിക്ഷേപിച്ച് നഷ്ടമായതിനെ തുടർന്ന് ഇബ്രാഹിം ഹാജി ആത്മഹത്യ ചെയ്തു. കോൺഗ്രസ് നേതാക്കൾക്കെതിരെ ആത്മഹത്യ...

Read More >>
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്: അഞ്ച്  ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്, 28 വരെ തുടരും

Jul 24, 2026 03:47 PM

കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്: അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്, 28 വരെ തുടരും

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്. 28 വരെ ശക്തമായ മഴ തുടരാൻ സാധ്യത. അറബിക്കടലിൽ ശക്തമായ കാറ്റും....

Read More >>
adimage
13-ാം വയസ്സ് മുതൽ ലഹരിക്ക് അടിമ, 45 കുത്തുകൾ, 18 എണ്ണം കഴുത്തിൽ; പാളയത്തെ ബിജു വധക്കേസിൽ ദീപക്കിന് കൂട്ടാളികളുണ്ടെന്ന് പിതാവ്; സമഗ്ര അന്വേഷണത്തിന് ആവശ്യം

Jul 24, 2026 03:32 PM

13-ാം വയസ്സ് മുതൽ ലഹരിക്ക് അടിമ, 45 കുത്തുകൾ, 18 എണ്ണം കഴുത്തിൽ; പാളയത്തെ ബിജു വധക്കേസിൽ ദീപക്കിന് കൂട്ടാളികളുണ്ടെന്ന് പിതാവ്; സമഗ്ര അന്വേഷണത്തിന് ആവശ്യം

കോഴിക്കോട് പാളയത്ത് ബിജുവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ദീപക്കിന് കൂട്ടാളികളുണ്ടെന്ന് പിതാവ് രാജൻ. 45 കുത്തുകളേറ്റ് കൊല്ലപ്പെട്ട...

Read More >>
നിങ്ങളെ തേടിയെത്തിയോ ആ സുവർണ ഭാഗ്യം? സുവർണ കേരളം SK-62 ലോട്ടറി ഫലം പ്രഖ്യാപിച്ചു

Jul 24, 2026 03:31 PM

നിങ്ങളെ തേടിയെത്തിയോ ആ സുവർണ ഭാഗ്യം? സുവർണ കേരളം SK-62 ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള സുവർണ കേരള SK-62 ലോട്ടറി ഫലം പുറത്ത്. RU 227527 എന്ന ടിക്കറ്റിന് ഒന്നാം സമ്മാനം 1 കോടി. രണ്ടാം സമ്മാനം 30 ലക്ഷം, മൂന്നാം സമ്മാനം 5 ലക്ഷം. ഗോർഖി ഭവനിൽ നടന്ന...

Read More >>
 പി.കെ ശ്രീമതിയെ വ്യക്തിഹത്യ ചെയ്ത സംഭവം; വ്യാജ വാർത്തകൾ പ്രചരിപ്പിച്ച യൂട്യൂബ് ചാനലുകൾക്കെതിരെ നടപടിക്ക് മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ നിർദേശം

Jul 24, 2026 03:30 PM

പി.കെ ശ്രീമതിയെ വ്യക്തിഹത്യ ചെയ്ത സംഭവം; വ്യാജ വാർത്തകൾ പ്രചരിപ്പിച്ച യൂട്യൂബ് ചാനലുകൾക്കെതിരെ നടപടിക്ക് മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ നിർദേശം

സി.പി.എം നേതാവ് പി.കെ. ശ്രീമതിക്കെതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ച സംഘ്പരിവാർ അനുകൂല യൂട്യൂബ് ചാനലുകൾക്കെതിരെ നടപടി. അന്വേഷണത്തിന് മുഖ്യമന്ത്രി...

Read More >>
Top Stories

GCC News

adimage adimage