---
title: "മെ​ഡി​ക്ക​ല്‍ കോളേ​ജ് ആ​ശു​പ​ത്രി​യി​ല്‍  അ​മ്മ​ക്ക് കൂ​ട്ടി​രി​പ്പി​നെ​ത്തി​യ യു​വ​തി​യെ ലൈം​ഗി​ക​മാ​യി ആ​ക്ര​മി​ക്കാ​ന്‍ ശ്രമം; യുവാവ് പിടിയിൽ  "
english_title: "Youth arrested for attempting to sexually assault young woman who had come to visit her mother at Medical College Hospital"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317296/youth-arrested-for-attempting-to-sexually-assault-young-woman-who-had-come-to-visit-her-mother-at-medical-college-hospital"
published_at: "2025-09-27T08:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d7569b5ad9d_arrest.jpg"
keywords: []
---

# മെ​ഡി​ക്ക​ല്‍ കോളേ​ജ് ആ​ശു​പ​ത്രി​യി​ല്‍  അ​മ്മ​ക്ക് കൂ​ട്ടി​രി​പ്പി​നെ​ത്തി​യ യു​വ​തി​യെ ലൈം​ഗി​ക​മാ​യി ആ​ക്ര​മി​ക്കാ​ന്‍ ശ്രമം; യുവാവ് പിടിയിൽ  

> **Lead Summary:** ഗ​വ. മെ​ഡി​ക്ക​ല്‍ കോളേ​​ജ് ആ​ശു​പ​ത്രി​യി​ല്‍ അ​മ്മ​ക്ക് കൂ​ട്ടി​രി​പ്പി​നെ​ത്തി​യ യു​വ​തി​യെ ലൈം​ഗി​ക​മാ​യി ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ച യു​വാ​വി​നെ രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​രും ജീ​വ​ന​ക്കാ​രും ചേ​ര്‍ന്ന് പി​ടി​കൂ​ടി പൊ​ലീ​സി​ല്‍ ഏ​ൽ​പി​ച്ചു.

## Article Content

ഗ​വ. മെ​ഡി​ക്ക​ല്‍ കോളേ​​ജ് ആ​ശു​പ​ത്രി​യി​ല്‍ അ​മ്മ​ക്ക് കൂ​ട്ടി​രി​പ്പി​നെ​ത്തി​യ യു​വ​തി​യെ ലൈം​ഗി​ക​മാ​യി ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ച യു​വാ​വി​നെ രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​രും ജീ​വ​ന​ക്കാ​രും ചേ​ര്‍ന്ന് പി​ടി​കൂ​ടി പൊ​ലീ​സി​ല്‍ ഏ​ൽ​പി​ച്ചു.

പാ​വ​റ​ട്ടി പെ​രു​വ​ല്ലൂ​ര്‍ ഐ​നി​പ്പു​ള്ളി അ​നൂ​പി​നെ (36) യാ​ണ് മെ​ഡി​ക്ക​ല്‍ കോളേ​​ജ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം 15ാം വാ​ര്‍ഡി​ന് സ​മീ​പ​ത്തു​വെ​ച്ച് വാ​ര്‍ഡി​ൽ​നി​ന്ന് പു​റ​ത്തേ​ക്കു വ​ന്ന യു​വ​തി​യോ​ട് യു​വാ​വ് മോ​ശ​മാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നു.

സം​ഭ​വം ക​ണ്ട് എ​ത്തി​യ ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യി​രു​ന്ന രോ​ഗി​ക​ളു​ടെ ബ​ന്ധു​ക്ക​ള്‍ പ്ര​തി​യെ കൈ​യോ​ടെ പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ല്‍പി​ക്കു​ക​യാ​യി​രു​ന്നു. യു​വാ​വ് എ​ന്ത് ആ​വ​ശ്യ​ത്തി​നു​വേ​ണ്ടി​യാ​ണ് ഇ​വി​ടെ എ​ത്തി​യ​ത് എ​ന്ന​ത് വ്യ​ക്ത​മ​ല്ല. യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത് പൊ​ലീ​സ് പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317296/youth-arrested-for-attempting-to-sexually-assault-young-woman-who-had-come-to-visit-her-mother-at-medical-college-hospital)