---
title: "ഇഎംഎസ്സിൻ്റെ മകള്‍ മാലതി ദാമോദരൻ അന്തരിച്ചു"
english_title: "Malathi Damodaran, daughter of former Chief Minister EMS Namboothippad, has passed away."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317292/malathi-damodaran-daughter-of-former-chief-minister-ems-namboothippad-has-passed-away"
published_at: "2025-09-27T08:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d752cac132a_malathi.jpg"
keywords: []
---

# ഇഎംഎസ്സിൻ്റെ മകള്‍ മാലതി ദാമോദരൻ അന്തരിച്ചു

> **Lead Summary:** **** മാലതി ദാമോദരൻ അന്തരിച്ചു. 87 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അന്ത്യം. 

## Article Content

**** മാലതി ദാമോദരൻ അന്തരിച്ചു. 87 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അന്ത്യം. 

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കമ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ മകളാണ്. ശാസ്തമംഗലം ലെയിനിലുള്ള വീട്ടിൽ പുലർച്ചെ മൂന്നരയോടെ ആയിരുന്നു അന്ത്യം.

പരേതനായ ഡോ. എ ഡി ദാമോദരൻ ആണ് ഭർത്താവ്. മക്കൾ: പ്രൊഫ. സുമം​ഗല( ഡൽഹി യൂണിവേഴ്സിറ്റി അധ്യാപിക), ഹരീഷ് ദാമോദരന്‍( ഇന്ത്യൻ എക്സ്പ്രസ് റൂറൽ എഡിറ്റർ). സഹോദരങ്ങള്‍: ഇ എം രാധ, പരേതരായ ഇ എം ശ്രീധരന്‍, ഇ എം ശശി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317292/malathi-damodaran-daughter-of-former-chief-minister-ems-namboothippad-has-passed-away)