---
title: "കക്കാടംപൊയിലിൽ ബൈക്ക് മറിഞ്ഞ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം "
english_title: "Two youths met a tragic end when their bike lost control and overturned at Panniyamalai in Kakkadampoyil, Malapu."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317285/two-youths-met-a-tragic-end-when-their-bike-lost-control-and-overturned-at-panniyamalai-in-kakkadampoyil-malapu"
published_at: "2025-09-27T07:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d748158a005_accident.jpg"
keywords: []
---

# കക്കാടംപൊയിലിൽ ബൈക്ക് മറിഞ്ഞ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം 

> **Lead Summary:**  കക്കാടംപൊയിൽ പന്നിയാമലയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ഒതായിക്ക് സമീപം ചൂളാട്ടിപ്പാറ സ്വദേശി സുധർമന്റെ മകൻ സൂരജ് , ചൂളാട്ടിപ്പാറ കരിക്കാട്ട് പൊയിൽ വീട്ടിൽ മുഹമ്മദിന്റെ മകൻ ഷാനിദ് എന്നിവരാണ് മരിച്ചത്.

## Article Content

 കക്കാടംപൊയിൽ പന്നിയാമലയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ഒതായിക്ക് സമീപം ചൂളാട്ടിപ്പാറ സ്വദേശി സുധർമന്റെ മകൻ സൂരജ് , ചൂളാട്ടിപ്പാറ കരിക്കാട്ട് പൊയിൽ വീട്ടിൽ മുഹമ്മദിന്റെ മകൻ ഷാനിദ് എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. കക്കാടംപൊയിലേക്ക് സുഹൃത്തുക്കളോടൊപ്പം പോയ ഇരുവരും വീട്ടിലേക്ക് മടങ്ങവെ പന്നിയമല ഭാഗത്ത് ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് മരത്തിലിടിക്കുകയായിരുന്നു. പ്രദേശവാസികൾ അരീക്കോട്ടെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ബൈക്കിന്റെ ബ്രേക്ക് പൊട്ടിയതാണ് അപകട കാരണമെന്ന് പറയുന്നു. മൃതദേഹങ്ങൾ അരീക്കോട്ടെ സ്വകാര്യാശുപത്രിയിൽ. ഷാനിദിന്റെ മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: ഹക്കീം, മുനവിർ. സൂരജിന്റെ മാതാവ്: രമ്യ. സഹോദരി: അർച്ചന.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317285/two-youths-met-a-tragic-end-when-their-bike-lost-control-and-overturned-at-panniyamalai-in-kakkadampoyil-malapu)