---
title: "കോഴിക്കോട് വടകരയിൽ മാലിന്യം പുഴയിലേക്ക് ഒഴുക്കിവിടുന്നത് ചിത്രീകരിക്കാൻ എത്തിയ രണ്ടുപേർക്ക് മർദ്ദനം, പരാതി"
english_title: "Two people who came to film garbage being dumped into the river in Vadakara were beaten up complaint filed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317250/two-people-who-came-to-film-garbage-being-dumped-into-the-river-in-vadakara-were-beaten-up-complaint-filed-new"
published_at: "2025-09-26T20:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d6a732512e0_vatakara.jpg"
keywords: []
---

# കോഴിക്കോട് വടകരയിൽ മാലിന്യം പുഴയിലേക്ക് ഒഴുക്കിവിടുന്നത് ചിത്രീകരിക്കാൻ എത്തിയ രണ്ടുപേർക്ക് മർദ്ദനം, പരാതി

> **Lead Summary:** **കോഴിക്കോട്: ** കോഴിക്കോട് വടകര ഏറാമല പഞ്ചായത്തിലെ മാലിന്യ പ്ലാന്‍റിൽ നിന്നുള്ള മാലിന്യം പുഴയിലേക്ക് ഒഴുക്കിവിടുന്നത് ചിത്രീകരിച്ച രണ്ടുപേർക്ക് മർദ്ദനമേറ്റതായി പരാതി. വെള്ളിയാഴ്ച ഉച്ചയ്ക്ക് പതിനൊന്നരയോടെയാണ് സംഭവം. വടകര പുതുപ്പണം സ്വദേശി വടക്കേ കയ്യിൽ ആര്യ വി കെ , സുഹൃത്ത് അക്ഷയ് എന്നിവർക്കാണ് മർദ്ദനമേറ്റത്. പരാതിക്കാരിയായ ആര്യയും സുഹൃത്തും ചേർന്ന് പുഴയിലേക്ക് മാലിന്യം വലിച്ചെറിയുന്നത് ചിത്രീകരിക്കാനായി എത്തിയതോടെ സമീപത്തുണ്ടായിരുന്ന ഡ്രൈവർ മർദ്ദിച്ചതായാണ് പരാതി.

## Article Content

**കോഴിക്കോട്: ** കോഴിക്കോട് വടകര ഏറാമല പഞ്ചായത്തിലെ മാലിന്യ പ്ലാന്‍റിൽ നിന്നുള്ള മാലിന്യം പുഴയിലേക്ക് ഒഴുക്കിവിടുന്നത് ചിത്രീകരിച്ച രണ്ടുപേർക്ക് മർദ്ദനമേറ്റതായി പരാതി. വെള്ളിയാഴ്ച ഉച്ചയ്ക്ക് പതിനൊന്നരയോടെയാണ് സംഭവം. വടകര പുതുപ്പണം സ്വദേശി വടക്കേ കയ്യിൽ ആര്യ വി കെ , സുഹൃത്ത് അക്ഷയ് എന്നിവർക്കാണ് മർദ്ദനമേറ്റത്. പരാതിക്കാരിയായ ആര്യയും സുഹൃത്തും ചേർന്ന് പുഴയിലേക്ക് മാലിന്യം വലിച്ചെറിയുന്നത് ചിത്രീകരിക്കാനായി എത്തിയതോടെ സമീപത്തുണ്ടായിരുന്ന ഡ്രൈവർ മർദ്ദിച്ചതായാണ് പരാതി.

ആര്യയുടെ കൈപിടിച്ച് തിരിക്കുകയും സുഹൃത്തിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതുമായാണ് പരാതി. മാലിന്യ പ്ലാന്‍റിൽ നിന്ന് സമീപത്തെ പുഴയിലേക്ക് മാലിന്യം ഒഴുക്കിയെന്ന പരാതിയിൽ ഇരുവരും സ്ഥലത്തെത്തി വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ഇതിനിടെയാണ് ആക്രമണം ഉണ്ടായത്. മാലിന്യം ശേഖരിക്കുന്ന വാഹനത്തിന്‍റെ ഡ്രൈവര്‍ പട്ടർപറമ്പത്ത് ജിനീഷിനെതിരെയാണ് പരാതി. സംഭവത്തിൽ എടച്ചേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഡ്രൈവറുടെ മർദ്ദനത്തിൽ പരിക്കേറ്റ രണ്ട് പേരും ഓർക്കാട്ടേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317250/two-people-who-came-to-film-garbage-being-dumped-into-the-river-in-vadakara-were-beaten-up-complaint-filed-new)