---
title: "കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി; പ്രതിക്ക് തടവും  പിഴയും"
english_title: "The accused who subjected a minor to unnatural sexual assault was sentenced to 30 years in prison and a fine of Rs. 1 lakh."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317240/the-accused-who-subjected-a-minor-to-unnatural-sexual-assault-was-sentenced-to-30-years-in-prison-and-a-fine-of-rs-1-lakh"
published_at: "2025-09-26T19:15:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/68d699704f94e_dead.jpg"
keywords: []
---

# കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി; പ്രതിക്ക് തടവും  പിഴയും

> **Lead Summary:** പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതിക്ക് 30 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മൊറാഴ സ്വദേശിയായ കെ.വി. ലക്ഷ്മണനാണ് മട്ടന്നൂർ അതിവേഗ പോക്സോ കോടതി ശിക്ഷ വിധിച്ചത്. സെക്യൂരിറ്റി ജീവനക്കാരനായ പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചുമാണ് ലൈംഗികമായി പീഡിപ്പിച്ചത്.

## Article Content

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതിക്ക് 30 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മൊറാഴ സ്വദേശിയായ കെ.വി. ലക്ഷ്മണനാണ് മട്ടന്നൂർ അതിവേഗ പോക്സോ കോടതി ശിക്ഷ വിധിച്ചത്. സെക്യൂരിറ്റി ജീവനക്കാരനായ പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചുമാണ് ലൈംഗികമായി പീഡിപ്പിച്ചത്.

കണ്ണൂർ ടൗൺ പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന കെ.സി. സുഭാഷ് ബാബു അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ അതിവേഗ പോക്സോ കോടതി ജഡ്ജി അനിറ്റ് ജോസഫാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.വി. ഷീന ഹാജരായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317240/the-accused-who-subjected-a-minor-to-unnatural-sexual-assault-was-sentenced-to-30-years-in-prison-and-a-fine-of-rs-1-lakh)