---
title: "വിളിച്ചിട്ട് വന്നില്ലെങ്കിൽ തല്ലും ....! കള്ള് ഷാപ്പിൽ കയറി ജീവനക്കാരനെ മർദ്ദിച്ച കേസ്; മൂന്ന് പേർ അറസ്റ്റിൽ"
english_title: "Three arrested in case of assaulting employee at toddy shop"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317234/three-arrested-in-case-of-assaulting-employee-at-toddy-shop"
published_at: "2025-09-26T18:30:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d68e8830f82_thrissur.jpg"
keywords: []
---

# വിളിച്ചിട്ട് വന്നില്ലെങ്കിൽ തല്ലും ....! കള്ള് ഷാപ്പിൽ കയറി ജീവനക്കാരനെ മർദ്ദിച്ച കേസ്; മൂന്ന് പേർ അറസ്റ്റിൽ

> **Lead Summary:** **തൃശൂർ: ** കള്ള് ഷാപ്പിൽ കയറി ജീവനക്കാരനെ മർദ്ദിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. വാടാനപ്പള്ളി ഇടശ്ശേരി ബീച്ച് സ്വദേശികളായ പട്ടാലി വീട്ടിൽ ഹൃതിക് റോഷൻ , നമ്പിവീട്ടിൽ അഖിൽ , കുറുക്കൻപര്യ വീട്ടിൽ മണികണ്ഠൻ എന്നിവരെയാണ് വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**തൃശൂർ: ** കള്ള് ഷാപ്പിൽ കയറി ജീവനക്കാരനെ മർദ്ദിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. വാടാനപ്പള്ളി ഇടശ്ശേരി ബീച്ച് സ്വദേശികളായ പട്ടാലി വീട്ടിൽ ഹൃതിക് റോഷൻ , നമ്പിവീട്ടിൽ അഖിൽ , കുറുക്കൻപര്യ വീട്ടിൽ മണികണ്ഠൻ എന്നിവരെയാണ് വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

ഈ മാസം 22 ന് രാവിലെ 10.30 ഓടെ വാടാനപ്പള്ളി ബീച്ച് റോഡിലുള്ള കള്ള് ഷാപ്പിൽ എത്തിയ പ്രതികൾ പുറത്ത് ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്ന കള്ള് ഷാപ്പിലെ ജീവനക്കാരനായ മൂന്നേംകാട്ടിൽ വീട്ടിൽ ഷാജിലിനെ (28 ) ഷാപ്പിനകത്തേക്ക് വിളിച്ചപ്പോൾ വരാതിരുന്നതിലുള്ള വിരോധത്താൽ ഷാജിലിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.

വാടാനപ്പള്ളി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷൈജു, ജൂനിയർ സബ്ബ് ഇൻസ്പെക്ടർ സുബിൻ, സിവിൽ പൊലീസ് ഓഫീസർ അമൽ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317234/three-arrested-in-case-of-assaulting-employee-at-toddy-shop)