---
title: "വീടിന് സമീപം കളിക്കുന്നതിനിടെ വന്യജീവിയുടെ ആക്രമണം; വയനാട്ടിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റു"
english_title: "Student injured in wild animal attack in Wayanad."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317212/student-injured-in-wild-animal-attack-in-wayanad"
published_at: "2025-09-26T15:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d6637ece911_attack.jpg"
keywords: []
---

# വീടിന് സമീപം കളിക്കുന്നതിനിടെ വന്യജീവിയുടെ ആക്രമണം; വയനാട്ടിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റു

> **Lead Summary:** വയനാട്ടിൽ വന്യജീവിയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റു. തിരുനെല്ലി കാരമാട് ഉന്നതിയിലെ സുനീഷിനാണ് പരിക്കേറ്റത്. വീടിന് സമീപം കളിക്കുന്നതിനിടെയാണ് സംഭവം.

## Article Content

വയനാട്ടിൽ വന്യജീവിയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റു. തിരുനെല്ലി കാരമാട് ഉന്നതിയിലെ സുനീഷിനാണ് പരിക്കേറ്റത്. വീടിന് സമീപം കളിക്കുന്നതിനിടെയാണ് സംഭവം.

കാട്ടിക്കുളം സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് സുനീഷ്. കുട്ടി മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വി​ദ്യാർത്ഥിയുടെ കൈക്കാണ് പരിക്കേറ്റിട്ടുള്ളത്. കടുവയാണ് ആക്രമിച്ചതെന്ന് വിദ്യാർത്ഥി പറഞ്ഞു. എന്നാൽ പുലിയാണ് ആക്രമിച്ചതെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317212/student-injured-in-wild-animal-attack-in-wayanad)