---
title: "കാമുകിയുടെ 12 വയസുകാരനായ മകനെ ലൈംഗിക പീഡനത്തിനിരയാക്കി; യുവാവ് അറസ്റ്റില്‍"
english_title: "Man arrested for sexually assaulting girlfriend 12 year old son"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317210/man-arrested-for-sexually-assaulting-girlfriend-12-year-old-son"
published_at: "2025-09-26T15:21:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d66251debf7_ghfxyt.jpg"
keywords: []
---

# കാമുകിയുടെ 12 വയസുകാരനായ മകനെ ലൈംഗിക പീഡനത്തിനിരയാക്കി; യുവാവ് അറസ്റ്റില്‍

> **Lead Summary:** **( **[www.truevisionnews.com]** )** ബിഹാറിലെ താക്കൂര്‍ഗഞ്ചില്‍ കാമുകിയുടെ പ്രായപൂര്‍ത്തിയാകാത്ത മകനെ ലൈംഗികമായി ദുരുപയോഗം ചെയ്ത യുവാവ് അറസ്റ്റില്‍. 12 വയസുകാരന്‍റെ പിതാവിന്‍റെ പരാതിയിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കുട്ടിയുടെ ജനനേന്ദ്രിയത്തിൽ ശസ്ത്രക്രിയ നടത്താന്‍ ഇയാള്‍ നിര്‍ബന്ധിച്ചതായും പരാതിയില്‍ പറയുന്നുണ്ട്.

## Article Content

**( **[www.truevisionnews.com]** )** ബിഹാറിലെ താക്കൂര്‍ഗഞ്ചില്‍ കാമുകിയുടെ പ്രായപൂര്‍ത്തിയാകാത്ത മകനെ ലൈംഗികമായി ദുരുപയോഗം ചെയ്ത യുവാവ് അറസ്റ്റില്‍. 12 വയസുകാരന്‍റെ പിതാവിന്‍റെ പരാതിയിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കുട്ടിയുടെ ജനനേന്ദ്രിയത്തിൽ ശസ്ത്രക്രിയ നടത്താന്‍ ഇയാള്‍ നിര്‍ബന്ധിച്ചതായും പരാതിയില്‍ പറയുന്നുണ്ട്.

സംഭവത്തെകുറിച്ച് പറയുന്നതിങ്ങനെ... സാദത്ഗഞ്ചില്‍ തുണിക്കട നടത്തിവരികയായിരുന്നു പരാതിക്കാരന്‍റെ ഭാര്യ. അവിടെ വെച്ച് മൻസൂർ ഹസൻ എന്ന വ്യാപാരിയുമായി പരിചയത്തിലായി. ഇരുവരും തമ്മിൽ ഒരു ബന്ധം വളർന്നു. പിന്നീട് മകനെയും കൂട്ടി അവര്‍ കാമുകനൊപ്പം താമസമാക്കി. പിന്നാലെ ഇയാള്‍ കുട്ടിയെ തുടര്‍ച്ചയായി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പൊലീസ് പറയുന്നു. കുട്ടി പിതാവിന്‍റെ അടുത്തേക്ക് തിരിച്ചെത്തി പീഡനവിവരം പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

കുട്ടിയുടെ പിതാവിന്‍റെ പരാതിയെത്തുടർന്ന് പോക്സോ വകുപ്പടക്കം ചുമത്തിയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പ്രതിയെ കസ്റ്റഡിയിലെടുത്തതായും പൊലീസ് പറയുന്നു. സംഭവത്തില്‍ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും താക്കൂർഗഞ്ച് എസ്എച്ച്ഒ ഓംവീർ സിങിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317210/man-arrested-for-sexually-assaulting-girlfriend-12-year-old-son)