---
title: "നവരാത്രി: ഇന്ന് വൈകീട്ട് മംഗളൂരുവില്‍നിന്ന് ഷൊര്‍ണൂരിലേക്ക് പ്രത്യേക പാസഞ്ചര്‍ ട്രെയിൻ "
english_title: "Navratri: Special passenger train from Mangaluru to Shoranur this evening"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317194/navratri-special-passenger-train-from-mangaluru-to-shoranur-this-evening"
published_at: "2025-09-26T14:18:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/68d654aac7ea2_train.jpg"
keywords: []
---

# നവരാത്രി: ഇന്ന് വൈകീട്ട് മംഗളൂരുവില്‍നിന്ന് ഷൊര്‍ണൂരിലേക്ക് പ്രത്യേക പാസഞ്ചര്‍ ട്രെയിൻ 

> **Lead Summary:** നവരാത്രി അവധിയുടെ തിരക്ക് കണക്കിലെടുത്ത് റെയില്‍വേ മംഗളൂരുവില്‍നിന്ന് ഷൊര്‍ണൂരിലേക്ക്‌ പാസഞ്ചര്‍ വണ്ടി ഓടിക്കും. വെള്ളിയാഴ്ച വൈകീട്ട് ആറിന് മംഗളൂരുവില്‍നിന്ന് പുറപ്പെടും. രാത്രി 12.30-ന് ഷൊര്‍ണൂരെത്തും.

## Article Content

നവരാത്രി അവധിയുടെ തിരക്ക് കണക്കിലെടുത്ത് റെയില്‍വേ മംഗളൂരുവില്‍നിന്ന് ഷൊര്‍ണൂരിലേക്ക്‌ പാസഞ്ചര്‍ വണ്ടി ഓടിക്കും. വെള്ളിയാഴ്ച വൈകീട്ട് ആറിന് മംഗളൂരുവില്‍നിന്ന് പുറപ്പെടും. രാത്രി 12.30-ന് ഷൊര്‍ണൂരെത്തും.

15 സ്റ്റോപ്പുകളില്‍ നിര്‍ത്തും (കാസര്‍കോട്-6.38, കാഞ്ഞങ്ങാട്-7.04, നീലേശ്വരം-7.13, ചെറുവത്തൂര്‍-7.20, പയ്യന്നൂര്‍-7.31, പഴയങ്ങാടി- 7.44, കണ്ണൂര്‍-8.07, തലശ്ശേരി-8.38, മാഹി- 8.49. വടകര-9.04, കൊയിലാണ്ടി- 9.24, കോഴിക്കോട്-9.52, ഫറോക്ക്-10.09, തിരൂര്‍-10.38, കുറ്റിപ്പുറം-10.59. ഷൊര്‍ണൂര്‍-12.30). ഒക്ടോബര്‍ ഒന്നിനും ഇതേ സമയത്ത് വണ്ടി ഓടിക്കും. 13 ജനറല്‍ കോച്ചുകളുണ്ടാകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317194/navratri-special-passenger-train-from-mangaluru-to-shoranur-this-evening)