---
title: "തെങ്ങിൻതോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ കാട്ടാന ആക്രമണം; യുവാവിന്  ദാരുണാന്ത്യം"
english_title: "A 42-year-old man from Maruthailam died tragically in a wild elephant attack in Coimbatore, Tamil Nadu."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317156/a-42-year-old-man-from-maruthailam-died-tragically-in-a-wild-elephant-attack-in-coimbatore-tamil-nadu"
published_at: "2025-09-26T11:55:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d6320a13709_elephant.jpg"
keywords: []
---

# തെങ്ങിൻതോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ കാട്ടാന ആക്രമണം; യുവാവിന്  ദാരുണാന്ത്യം

> **Lead Summary:** തമിഴ്നാട് കോയമ്പത്തൂരിൽ കാട്ടാന ആക്രമണത്തിൽ മരുതായലം 42 കാരന് ദാരുണാന്ത്യം. തെങ്ങിൻതോട്ടത്തിൽ ജോലി ചെയ്യുകയായിരുന്ന കർഷകനെ ഒറ്റയാൻ ആക്രമിക്കുകയായിരുന്നു.

## Article Content

തമിഴ്നാട് കോയമ്പത്തൂരിൽ കാട്ടാന ആക്രമണത്തിൽ മരുതായലം 42 കാരന് ദാരുണാന്ത്യം. തെങ്ങിൻതോട്ടത്തിൽ ജോലി ചെയ്യുകയായിരുന്ന കർഷകനെ ഒറ്റയാൻ ആക്രമിക്കുകയായിരുന്നു.

ഇന്നലെ വൈകുന്നേരം 7 മണിയോടെയാണ് സംഭവം. തെങ്ങിൻതോട്ടത്തിൽവെച്ച് കാട്ടാനയുടെ ആക്രമണമുണ്ടാവുകയായിരുന്നു. സംഭവസ്ഥലത്തുവെച്ച് തന്നെ ഇയാൾ മരണപ്പെട്ടു. വന്യജീവി ആക്രമണങ്ങൾ തടയാൻ വനം വകുപ്പ് കൂടുതൽ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317156/a-42-year-old-man-from-maruthailam-died-tragically-in-a-wild-elephant-attack-in-coimbatore-tamil-nadu)