---
title: "അമീബിക് മസ്‌തിഷ്‌ക ജ്വരമെന്ന് സംശയം: ടാപ്പിങ് തൊഴിലാളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ  ചികിത്സയിൽ"
english_title: "A Pathanamthitta native is undergoing treatment for suspected amoebic encephalitis."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317155/a-pathanamthitta-native-is-undergoing-treatment-for-suspected-amoebic-encephalitis"
published_at: "2025-09-26T11:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d6312f62ebe_ameebic.jpg"
keywords: []
---

# അമീബിക് മസ്‌തിഷ്‌ക ജ്വരമെന്ന് സംശയം: ടാപ്പിങ് തൊഴിലാളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ  ചികിത്സയിൽ

> **Lead Summary:** അമീബിക് മസ്തിഷ്ക ജ്വരമെന്ന സംശയത്തിൽ പത്തനംതിട്ട സ്വദേശി ചികിത്സയിൽ കഴിയുന്നു. പത്തനംതിട്ട പെരുനാട് സ്വദേശിയായ ടാപ്പിങ് തൊഴിലാളിക്കാണ് രോഗബാധ സംശയിക്കുന്നത്.

## Article Content

അമീബിക് മസ്തിഷ്ക ജ്വരമെന്ന സംശയത്തിൽ പത്തനംതിട്ട സ്വദേശി ചികിത്സയിൽ കഴിയുന്നു. പത്തനംതിട്ട പെരുനാട് സ്വദേശിയായ ടാപ്പിങ് തൊഴിലാളിക്കാണ് രോഗബാധ സംശയിക്കുന്നത്.

ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിരിക്കുന്നത്. രോഗബാധ സ്ഥിരീകരിക്കുന്നതിനായി ഇദ്ദേഹത്തിൻ്റെ ശരീരത്തിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ ലാബുകളിൽ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഈ പരിശോധനാ ഫലം കാത്തിരിക്കുകയാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317155/a-pathanamthitta-native-is-undergoing-treatment-for-suspected-amoebic-encephalitis)