---
title: " പുലർച്ചെ വീട്ടിൽ നിന്നും ഇറങ്ങിയ കുട്ടി ഇതു വരെ തിരിച്ചെത്തിയില്ല, പാലക്കാട് പതിനാലുകാരനെ കാണാതായെന്ന് പരാതി, അന്വേഷണം "
english_title: "A complaint has been filed that a 14-year-old boy is missing in Palakkad."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317146/a-complaint-has-been-filed-that-a-14-year-old-boy-is-missing-in-palakkad"
published_at: "2025-09-26T11:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d62c66a78e9_missing.jpg"
keywords: []
---

#  പുലർച്ചെ വീട്ടിൽ നിന്നും ഇറങ്ങിയ കുട്ടി ഇതു വരെ തിരിച്ചെത്തിയില്ല, പാലക്കാട് പതിനാലുകാരനെ കാണാതായെന്ന് പരാതി, അന്വേഷണം 

> **Lead Summary:** പാലക്കാട് പതിനാലുകാരനെ കാണാതായെന്ന് പരാതി. മങ്കര സ്വദേശി വിശ്വജിത്തിനെയാണ് കാണാതായത്. ഇന്ന് പുലർച്ചെ 1.30മുതലാണ് കുട്ടിയെ കാണാതായത്. ഈ സമയത്ത് വീട്ടിൽ നിന്നും ഇറങ്ങിയ കുട്ടി ഇതു വരെ തിരിച്ചെത്തിയില്ലെന്നാണ് വീട്ടുകാർ പറയുന്നത്.

## Article Content

പാലക്കാട് പതിനാലുകാരനെ കാണാതായെന്ന് പരാതി. മങ്കര സ്വദേശി വിശ്വജിത്തിനെയാണ് കാണാതായത്. ഇന്ന് പുലർച്ചെ 1.30മുതലാണ് കുട്ടിയെ കാണാതായത്. ഈ സമയത്ത് വീട്ടിൽ നിന്നും ഇറങ്ങിയ കുട്ടി ഇതു വരെ തിരിച്ചെത്തിയില്ലെന്നാണ് വീട്ടുകാർ പറയുന്നത്.

ഒലവക്കോട് ഭാഗത്തേക്ക് കുട്ടി പോയ വിവരങ്ങൾ പൊലീസിന് ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. പരാതിയെ തുടർന്ന് മങ്കര പൊലീസ് അന്വേഷണമാരംഭിച്ചു. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317146/a-complaint-has-been-filed-that-a-14-year-old-boy-is-missing-in-palakkad)