---
title: "ഡെങ്കിപ്പനി ബാധിച്ച് കോട്ടയത്ത് കോളേജ് വിദ്യാര്‍ഥിനി മരിച്ചു"
english_title: "College student dies of dengue fever in Kottayam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317111/college-student-dies-of-dengue-fever-in-kottayam"
published_at: "2025-09-26T08:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d607a8c6e6c_ff.jpg"
keywords: []
---

# ഡെങ്കിപ്പനി ബാധിച്ച് കോട്ടയത്ത് കോളേജ് വിദ്യാര്‍ഥിനി മരിച്ചു

> **Lead Summary:** **കറുകച്ചാല്‍(കോട്ടയം): ( **[www.truevisionnews.com]** ) **ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന കോളേജ് വിദ്യാര്‍ഥിനി മരിച്ചു. കറ്റുവെട്ടി കുന്നുംപുറത്ത് ലതീഷ്‌കുമാറിന്റെ (ഉണ്ണി) മകള്‍ പ്രമണ്യ ലതീഷ് ആണ് മരിച്ചത്. കങ്ങഴ പിജിഎം കോളേജിലെ മൂന്നാം വര്‍ഷ ബിസിഎ വിദ്യാര്‍ഥിനിയാണ്.

## Article Content

**കറുകച്ചാല്‍(കോട്ടയം): ( **[www.truevisionnews.com]** ) **ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന കോളേജ് വിദ്യാര്‍ഥിനി മരിച്ചു. കറ്റുവെട്ടി കുന്നുംപുറത്ത് ലതീഷ്‌കുമാറിന്റെ (ഉണ്ണി) മകള്‍ പ്രമണ്യ ലതീഷ് ആണ് മരിച്ചത്. കങ്ങഴ പിജിഎം കോളേജിലെ മൂന്നാം വര്‍ഷ ബിസിഎ വിദ്യാര്‍ഥിനിയാണ്.

പനി കൂടിയതോടെ കഴിഞ്ഞ ഒരാഴ്ചയായി തിരുവല്ലയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ വ്യാഴാഴ്ച വൈകീട്ട് ഏഴരയോടെയാണ് മരിച്ചത്. അമ്മ: ശ്രുതിലക്ഷ്മി. സഹോദരി:പ്രഹണ്യ (കറുകച്ചാല്‍ എന്‍എസ്എസ് എച്ച്എസ്എസ്).

മറ്റൊരു സംഭവത്തിൽ യ്റ്റ് തലയില്‍ വീണ് ചികിത്സയിലുണ്ടായിരുന്ന ഒന്നര വയസുകാരന്‍ മരിച്ചു. വൈക്കം ടിവിപുരം മണിമന്ദിരം വീട്ടില്‍ ഋദവ് ആണ് മരിച്ചത്. അഖില്‍ മണിയന്‍- അശ്വതി ദമ്പതികളുടെ മകനാണ് ഋദവ്. ആലപ്പുഴ പഴവീട് ഉള്ള അമ്മയുടെ വീട്ടില്‍ വച്ചാണ് സംഭവം.

ഗെയ്റ്റ് അടയ്ക്കുന്നതിനിടെ കുഞ്ഞിന്റെ തലയിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ഋദവ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317111/college-student-dies-of-dengue-fever-in-kottayam)