---
title: "ഗെയ്റ്റ് അടക്കുന്നതിനിടെ തലയിലേക്ക് മറിഞ്ഞ് വീണു, ആലപ്പുഴയിൽ ചികിത്സയിലായിരുന്ന ഒന്നര വയസുകാരന് ദാരുണാന്ത്യം"
english_title: "A one and a half year old boy undergoing treatment in Alappuzha met a tragic end after falling on his head while closing a gate."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317100/a-one-and-a-half-year-old-boy-undergoing-treatment-in-alappuzha-met-a-tragic-end-after-falling-on-his-head-while-closing-a-gate"
published_at: "2025-09-26T07:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d5f698a0c26_gg.jpg"
keywords: []
---

# ഗെയ്റ്റ് അടക്കുന്നതിനിടെ തലയിലേക്ക് മറിഞ്ഞ് വീണു, ആലപ്പുഴയിൽ ചികിത്സയിലായിരുന്ന ഒന്നര വയസുകാരന് ദാരുണാന്ത്യം

> **Lead Summary:** **ആലപ്പുഴ: ( **[www.truevisionnews.com]** ) ** ഗെയ്റ്റ് തലയില്‍ വീണ് ചികിത്സയിലുണ്ടായിരുന്ന ഒന്നര വയസുകാരന്‍ മരിച്ചു. വൈക്കം ടിവിപുരം മണിമന്ദിരം വീട്ടില്‍ ഋദവ് ആണ് മരിച്ചത്. അഖില്‍ മണിയന്‍- അശ്വതി ദമ്പതികളുടെ മകനാണ് ഋദവ്. ആലപ്പുഴ പഴവീട് ഉള്ള അമ്മയുടെ വീട്ടില്‍ വച്ചാണ് സംഭവം.

## Article Content

**ആലപ്പുഴ: ( **[www.truevisionnews.com]** ) ** ഗെയ്റ്റ് തലയില്‍ വീണ് ചികിത്സയിലുണ്ടായിരുന്ന ഒന്നര വയസുകാരന്‍ മരിച്ചു. വൈക്കം ടിവിപുരം മണിമന്ദിരം വീട്ടില്‍ ഋദവ് ആണ് മരിച്ചത്. അഖില്‍ മണിയന്‍- അശ്വതി ദമ്പതികളുടെ മകനാണ് ഋദവ്. ആലപ്പുഴ പഴവീട് ഉള്ള അമ്മയുടെ വീട്ടില്‍ വച്ചാണ് സംഭവം.

ഗെയ്റ്റ് അടയ്ക്കുന്നതിനിടെ കുഞ്ഞിന്റെ തലയിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ഋദവ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അപകടം.

അതേസമയം തേപ്പ് പണിക്കിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് വീണ് യുവാവ് മരിച്ചു.കൈവേലി സ്വദേശി ചമ്പിലോറ കണാരന്‍റെ മകന്‍ വിജേഷ് (35) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ കല്ലംങ്കോട്ടെ വ്യാപാര സ്ഥാപനത്തിന്‍റെ പ്ലാസ്റ്ററിങ് ജോലിക്കിടെയായിരുന്നു അപകടം ഉണ്ടായത്. ഉയരത്തിനായി ഇട്ട പലക തെന്നിനീങ്ങി താഴേക്ക് വീണാണ് അപകടം ഉണ്ടായത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317100/a-one-and-a-half-year-old-boy-undergoing-treatment-in-alappuzha-met-a-tragic-end-after-falling-on-his-head-while-closing-a-gate)