---
title: "ഉത്തരം മുസ്ലിംലീഗ്; വിദ്യാർത്ഥികളെ കക്ഷിരാഷ്ട്രീയം പഠിപ്പിക്കാൻ പൊതുവിദ്യാലയങ്ങളിൽ അധ്യാപക സംഘടനയുടെ പരീക്ഷ"
english_title: "Answer Muslim League Teachers union exam in public schools to teach students party politics"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317089/answer-muslim-league-teachers-union-exam-in-public-schools-to-teach-students-party-politics"
published_at: "2025-09-25T22:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d57b1c48fb0_dfgdf.jpg"
keywords: []
---

# ഉത്തരം മുസ്ലിംലീഗ്; വിദ്യാർത്ഥികളെ കക്ഷിരാഷ്ട്രീയം പഠിപ്പിക്കാൻ പൊതുവിദ്യാലയങ്ങളിൽ അധ്യാപക സംഘടനയുടെ പരീക്ഷ

> **Lead Summary:** **കോഴിക്കോട് : ( **[www.truevisionnews.com]** )** മുസ്ലിം ലീഗ് അധ്യാപക സംഘടനയായ കെ എസ്ടിയു- പാർടി മുഖപത്രമായ ചന്ദ്രികയും സംയുക്തമായി ഇന്ന് പൊതു വിദ്യാലയങ്ങളിൽ നടത്തിയ വിദ്യാർത്ഥികൾക്കായുള്ള മത്സര പരീക്ഷ വിവാദമായി. വിദ്യാർത്ഥികളെ കക്ഷിരാഷ്ട്രീയം പഠിപ്പിക്കാൻ പൊതുവിദ്യാലയങ്ങളിൽ അധ്യാപക സംഘടനയുടെ പരീക്ഷയെന്ന് ആക്ഷേപം.

## Article Content

**കോഴിക്കോട് : ( **[www.truevisionnews.com]** )** മുസ്ലിം ലീഗ് അധ്യാപക സംഘടനയായ കെ എസ്ടിയു- പാർടി മുഖപത്രമായ ചന്ദ്രികയും സംയുക്തമായി ഇന്ന് പൊതു വിദ്യാലയങ്ങളിൽ നടത്തിയ വിദ്യാർത്ഥികൾക്കായുള്ള മത്സര പരീക്ഷ വിവാദമായി. വിദ്യാർത്ഥികളെ കക്ഷിരാഷ്ട്രീയം പഠിപ്പിക്കാൻ പൊതുവിദ്യാലയങ്ങളിൽ അധ്യാപക സംഘടനയുടെ പരീക്ഷയെന്ന് ആക്ഷേപം.

സി എച്ച് പ്രതിഭ ക്വിസ് സീസൺ 7 സ്‌കൂൾതല മത്സരങ്ങളിലെ എൽ പി വിഭാഗം വിദ്യാർത്ഥികൾക്കായി നൽകിയ രണ്ടാം നമ്പർ ചോദ്യത്തിലാണ് വിവാദം പുകയുന്നത്.

'കേരളത്തിൻറെ മുൻ മുഖ്യമന്ത്രിയായ സി എച്ച് മുഹമ്മദ് കോയയുടെ രാഷ്ട്രീയ ജീവിതം ബന്ധപ്പെട്ടിരിക്കുന്നത് ഏത് സംഘടനയോടാണ്?' എന്നാണ് ചോദ്യം. ഉത്തരമായി നൽകിയത് ഐ യു എം എൽ (ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്) എന്നും.

ചോദ്യ പേപ്പറിന്റെ ഓൺലൈൻ പതിപ്പ് പുറത്ത് വന്നതോടെയാണ് സ്കൂൾ വിദ്യാർത്ഥികളെ കക്ഷിരാഷ്ട്രീയം പഠിപ്പിക്കുന്ന രീതിയിൽ ഉള്ള പരീക്ഷാ ചോദ്യം വിവാദമായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317089/answer-muslim-league-teachers-union-exam-in-public-schools-to-teach-students-party-politics)