---
title: "ഇനിയാരും പാദം നോക്കി നിങ്ങളെ  അളക്കില്ല ...;  വീട്ടിലുള്ള പൊടി കൈകൾ  ഉപയോഗിച്ച് പാദം സംരക്ഷിക്കൂ ...."
english_title: "What to do to keep your feet clean..."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317041/what-to-do-to-keep-your-feet-clean"
published_at: "2025-09-25T15:41:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d51744d91c2_feet.jpg"
keywords: []
---

# ഇനിയാരും പാദം നോക്കി നിങ്ങളെ  അളക്കില്ല ...;  വീട്ടിലുള്ള പൊടി കൈകൾ  ഉപയോഗിച്ച് പാദം സംരക്ഷിക്കൂ ....

> **Lead Summary:** പാദങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കുന്നവരാണ് നമ്മൾ . പാദങ്ങൾ ഭംഗിയാവാൻ വേണ്ടി പല വഴികളും നടത്താറുണ്ട് . .. എന്നാൽ ഈ വഴി ഒന്ന് നോക്കൂ ....

## Article Content

പാദങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കുന്നവരാണ് നമ്മൾ . പാദങ്ങൾ ഭംഗിയാവാൻ വേണ്ടി പല വഴികളും നടത്താറുണ്ട് . .. എന്നാൽ ഈ വഴി ഒന്ന് നോക്കൂ ....

*ഏത്തപ്പഴവും വെണ്ണപ്പഴവും*

*മൂത്തുപഴുത്ത ഒന്നുവീതം ഏത്തപ്പഴവും വെണ്ണപ്പഴവുമാണ്​ ഇതിന്​ ആവശ്യം. മൂപ്പെത്താത്ത പഴം ഇതിനായി ഉപയോഗിക്കരുത്​. അവയിലെ ആസിഡ്​ സാന്നിധ്യം കാരണം വിപരീത ഫലമുണ്ടാക്കും. ഏത്തപ്പഴം ചെറുകഷ്​ണങ്ങളാക്കി മിശ്രിതമാക്കുക. ഇതിലേക്ക്​ വെണ്ണപ്പഴത്തിന്‍റെ പകുതി ചേർക്കുക. *

*ഇവ രണ്ടും നന്നായി കൂട്ടിച്ചേർക്കുക. മുറുക്കം കുറക്കാൻ അൽപ്പം വെള്ളം ചേർക്കുക. മിശ്രിതം പതയുന്ന രൂപത്തിലാക്കുക. പത്ത്​ മിനിറ്റ്​ സൂക്ഷിച്ച ശേഷം കാലിൽ തേച്ചുപിടിപ്പിക്കുക. 20 മിനിറ്റിന്​ ശേഷം നന്നായി കഴുകി കളയുക. രാത്രിയിൽ ഇത്​ രണ്ടാഴ്​ച തുടരുക.*

*മുട്ടയും ചെറുനാരങ്ങയും*

*മുട്ടയും ചെറുനാരങ്ങയും ആവണക്കെണ്ണയും പാദ സംരക്ഷണത്തിനുള്ള ലളിതമായ വഴിയാണ്​. മുട്ടപ്പൊട്ടിച്ച്​ മഞ്ഞക്കരു ഒഴിവാക്കി അതിലേക്ക്​ ഒരു ടേബിൾ സ്​പൂർ ചെറുനാരങ്ങ നീരും ഏതാനും തുള്ളി ആവണക്കണ്ണയും ചേർക്കുക. അതിലേക്ക്​ ഒരു സ്​പൂൺ അരിപ്പൊടി ചേർക്കുക.*

*ശേഷം തണുപ്പുള്ള സ്​ഥലത്ത്​ സൂക്ഷിക്കുക. ഇത്​ ഉപയോഗിക്കുന്നതിന്​ മുമ്പായി കാൽപാദം ഇളം ചൂടുള്ള വെള്ളത്തിൽ കഴുകുക. ശേഷം തയാറാക്കിവെച്ച മിശ്രിതം കാലിൽ പുരട്ടുകയും നന്നായി തടവുകയും ചെയ്യുക. പത്ത്​ മിനിറ്റിന്​ ശേഷം ഇവ കഴുകി കളയാം. ആഴ്​ചയിൽ ഇത്​ മുന്ന്​ തവണ ആവർത്തിക്കുക. രാത്രിയിലും പകലിലും ഇത്​ ചെയ്യാം.*

*വാസലീനും വെളിച്ചെണ്ണയും*

*പാത്രത്തിൽ ഒരു ടേബിൾ സ്പൂൺ വീതം വാസലീനും വെളിച്ചെണ്ണയും ചേർക്കുക. നന്നായി ​കൂട്ടിച്ചേർത്ത ശേഷം നന്നായി കുഴമ്പ്​ രൂപത്തിലാക്കുക. ഉപയോഗിക്കുന്നതിന്​ മുമ്പായി തണുത്ത സ്​ഥലത്ത്​ അടച്ചുസൂക്ഷിക്കുക. കാലിൽ എല്ലാദിവസവും ഉപയോഗിക്കുക. രണ്ടാഴ്​ച ഇത്​ തുടരുക. കുളിക്കുന്നതിന്​ മുമ്പും ഉറങ്ങാൻ പോകുന്നതിന്​ മുമ്പും ഇവ ഉപയോഗിക്കാം.*

*തേന്‍*

*തേൻ ഈർപ്പം നിലനിർത്തുന്ന അണുനാശിനി കൂടിയാണ്. തേൻ രോഗശമന ഔഷധവും മികച്ച ചർമത്തിനുള്ള ഉപാധിയുമാണ്​. ഒരു കപ്പ്​ തേൻ ഒരു ബക്കറ്റ്​ ഇളം ചൂട്​ വെള്ളത്തിൽ ​ചേര്‍ക്കുക. നിങ്ങളുടെ കാലുകൾ അതിൽ 20 മിനിറ്റ്​ മുക്കിവെക്കുക. സ്​പോഞ്ച്​ ഉപയോഗിച്ച്​ കാൽ ശുചിയാക്കുകയും ചെയ്യുക. ഉറങ്ങുന്നതിന്​ മുമ്പ്​ എല്ലാ ദിവസവും ഇത്​ ആവർത്തിക്കുക. ചുരുങ്ങിയത്​ ആഴ്​ചയിൽ രണ്ട്​ ദിവസമെങ്കിലും ചെയ്യാൻ ശ്രമിക്കുക.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317041/what-to-do-to-keep-your-feet-clean)