---
title: " ഇന്ന് ചൂടുള്ള കോഫി കുടിക്കുന്നതിനും പകരം തണുത്ത 'കോഫി പുഡിങ്' ട്രൈ ചെയ്യാം"
english_title: "Coffee pudding recipe "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317032/coffee-pudding-recipe"
published_at: "2025-09-25T15:17:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d50fc106957_vbhgcgh.jpg"
keywords: []
---

#  ഇന്ന് ചൂടുള്ള കോഫി കുടിക്കുന്നതിനും പകരം തണുത്ത 'കോഫി പുഡിങ്' ട്രൈ ചെയ്യാം

> **Lead Summary:** **[** വൈകുന്നേരങ്ങളിൽ എന്നും കോഫി കുടിച്ച് ബോർ അടിച്ചോ ....? എങ്കിൽ ഇന്ന് ഒന്ന് മാറ്റി പിടിച്ചാല്ലോ .ഇന്ന് കോഫി കുടിക്കുന്നതിനു പകരം തണുത്ത ഒരു പുഡിങ് ആകാം ... കോഫി പുഡ്ഡിംഗ് എളുപ്പത്തിൽ തയ്യാറാക്കുന്ന വിധമാണ് താഴെ കൊടുത്തിരിക്കുന്നേ

## Article Content

**[** വൈകുന്നേരങ്ങളിൽ എന്നും കോഫി കുടിച്ച് ബോർ അടിച്ചോ ....? എങ്കിൽ ഇന്ന് ഒന്ന് മാറ്റി പിടിച്ചാല്ലോ .ഇന്ന് കോഫി കുടിക്കുന്നതിനു പകരം തണുത്ത ഒരു പുഡിങ് ആകാം ... കോഫി പുഡ്ഡിംഗ് എളുപ്പത്തിൽ തയ്യാറാക്കുന്ന വിധമാണ് താഴെ കൊടുത്തിരിക്കുന്നേ

**ചേരുവകൾ:**

*പാൽ - 2 കപ്പ് (500 മില്ലി)*

*കോൺഫ്ലോർ - 3 ടേബിൾസ്പൂൺ*

*പഞ്ചസാര - 6 ടേബിൾസ്പൂൺ*

*ഇൻസ്റ്റന്റ് കോഫി പൗഡർ - 2 ടീസ്പൂൺ*

**തയ്യാറാക്കുന്ന വിധം:**

ആദ്യം,മൂന്ന് ടേബിൾസ്പൂൺ കോൺഫ്ലോർ ഒരു ചെറിയ പാത്രത്തിൽ എടുക്കുക. മൊത്തം എടുത്തുവെച്ച രണ്ട് കപ്പ് പാലിൽ നിന്ന് കാൽ കപ്പ് പാൽ ഈ കോൺഫ്ലോറിലേക്ക് ഒഴിച്ച് കട്ടയില്ലാതെ നന്നായി ഇളക്കി യോജിപ്പിച്ച് മാറ്റിവെക്കുക. ബാക്കിയുള്ള ഒന്നേമുക്കാൽ കപ്പ് പാൽ ഒരു സോസ് പാനിൽ ഒഴിച്ച് തിളപ്പിക്കുക. പാൽ തിളച്ചു തുടങ്ങുമ്പോൾ തീ കുറച്ചുവെച്ച ശേഷം ആർ ടേബിൾസ്പൂൺ പഞ്ചസാരയും രണ്ട് ടീസ്പൂൺ ഇൻസ്റ്റന്റ് കോഫി പൗഡറും ചേർക്കുക.

ഇവ നന്നായി അലിയുന്നതുവരെ തുടർച്ചയായി ഇളക്കുക ശേഷം, തയ്യാറാക്കിവെച്ചിരിക്കുന്ന കോൺഫ്ലോർ മിശ്രിതം ഒന്നുകൂടി ഇളക്കിയ ശേഷം, തിളച്ചുകൊണ്ടിരിക്കുന്ന പാലിലേക്ക് പതുക്കെ ഒഴിച്ചുകൊടുക്കുക. ഈ സമയം തുടർച്ചയായി ഇളക്കിക്കൊണ്ടിരിക്കണം. മിശ്രിതം കുറുകിത്തുടങ്ങും. കൈയെടുക്കാതെ രണ്ടോ മൂന്നോ മിനിറ്റ് നേരം ചെറിയ തീയിൽ വെച്ച് ഇളക്കിക്കൊണ്ടിരിക്കുക. പാത്രത്തിന്റെ അടിയിൽ പിടിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

മിശ്രിതം നന്നായി കുറുകി വന്നാൽ തീ അണയ്ക്കുക. അതിനുശേഷം ഒരു അര മിനിറ്റ് കൂടി ഇളക്കുക. പുഡ്ഡിംഗ് സെറ്റ് ചെയ്യാനുള്ള പാത്രങ്ങളിൽ (ചെറിയ ബൗളുകൾ) അല്പം എണ്ണ പുരട്ടുക. ചൂടോടെ തന്നെ തയ്യാറാക്കിയ പുഡ്ഡിംഗ് മിശ്രിതം ഈ പാത്രങ്ങളിലേക്ക് ഒഴിക്കുക. ചൂട് മാറിയതിന് ശേഷം ഫ്രിഡ്ജിൽ വെച്ച് കുറഞ്ഞത് രണ്ട് മണിക്കൂർ തണുപ്പിച്ച് സെറ്റ് ചെയ്യുക. (വേഗത്തിൽ സെറ്റാവാൻ അര മണിക്കൂർ ഫ്രീസറിൽ വെച്ചാലും മതി). നന്നായി തണുത്ത് സെറ്റായ ശേഷം ഒരു പ്ലേറ്റിലേക്ക് കമഴ്ത്തിയിട്ട് വിളമ്പാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317032/coffee-pudding-recipe)