---
title: "കുടുംബപ്രശ്നം;  പൊലീസ് കോണ്‍സ്റ്റബിളിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസ്;  ഭാര്യയും മകനും അറസ്റ്റില്‍"
english_title: "Wife and son arrested in Mumbai for beating and killing police constable"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317021/wife-and-son-arrested-in-mumbai-for-beating-and-killing-police-constable"
published_at: "2025-09-25T14:38:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d506ce4ae2f_crime.jpg"
keywords: []
---

# കുടുംബപ്രശ്നം;  പൊലീസ് കോണ്‍സ്റ്റബിളിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസ്;  ഭാര്യയും മകനും അറസ്റ്റില്‍

> **Lead Summary:** മുംബൈയില്‍ പൊലീസ് കോണ്‍സ്റ്റബിളിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും മകനും അറസ്റ്റില്‍. ഭാര്യ സ്മിതയും മകൻ പ്രതീകുമാണ് അറസ്റ്റിലായത്. വീട്ടിലെ തര്‍ക്കത്തിന് പിന്നാലെ മര്‍ദ്ദിച്ചവശനാക്കിയ ശേഷം ഉപേക്ഷിച്ചു മടങ്ങുകയായിരുന്നു.

## Article Content

മുംബൈയില്‍ പൊലീസ് കോണ്‍സ്റ്റബിളിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും മകനും അറസ്റ്റില്‍. ഭാര്യ സ്മിതയും മകൻ പ്രതീകുമാണ് അറസ്റ്റിലായത്. വീട്ടിലെ തര്‍ക്കത്തിന് പിന്നാലെ മര്‍ദ്ദിച്ചവശനാക്കിയ ശേഷം ഉപേക്ഷിച്ചു മടങ്ങുകയായിരുന്നു.

ആദ്യം അപകടമരണമെന്നാണ് റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തുകയായിരുന്നു. പിന്നീട് നരഹത്യ കുറ്റം ചുമത്തി രണ്ട് പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

സെപ്റ്റംബർ 9-നാണ് കേസിനാസ്പദമായ സംഭവം. ശിവാജി നഗർ പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന കോൺസ്റ്റബിൾ പ്രവിണ്‍ സുര്യവൻശിയാണ് കൊല്ലപ്പെട്ടത്. പ്രവിണിൻ്റെ സഹോദരൻ സാമ്പത്തിക തര്‍ക്കത്തിൻ്റെ പരിണാമ ഫലമാണ് കൊലപാതകമെന്ന് നേരത്തെ തന്നെ ആരോപിച്ചിരുന്നു.

പ്രവിണ്‍ നാസിക് തൻ്റെ സ്വത്തുവകകള്‍ ബന്ധുക്കള്‍ക്ക് എ‍ഴുതി നല്‍കിയതും പിന്നെ തൻ്റെ എടിഎം കാർഡ് സഹോദരന് നൽകിയതും ഭാര്യയെയും മകനെയും ചൊടിപ്പിച്ചതാകാമെന്ന് പൊലീസ് പറഞ്ഞു. അവർ പ്രവിണിനെ ആക്രമിക്കുകയും ജനലിനരികിലേക്ക് തള്ളുകയും ചെയ്തു. ഇതുവഴി ഗ്ലാസ് പൊട്ടി വലിയ മുറിവുകളുണ്ടായി.

ഇതാണ് രക്തംവാര്‍ന്ന് മരിക്കാൻ ഇടയായത്. ഇതിനു ശേഷം ചികിത്സ നല്‍കാതെ അവിടെ നിന്ന് പോകുകയായിരുന്നു. മണിക്കൂറുകൾക്കുശേഷം, ബന്ധുക്കൾ വീട്ടിലേക്ക് എത്തിയപ്പോൾ പ്രവിണിന് ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317021/wife-and-son-arrested-in-mumbai-for-beating-and-killing-police-constable)