---
title: "കുഞ്ഞിനോട് ക്രൂരത....; തിരുവനന്തപുരത്ത് അങ്കണവാടി അധ്യാപിക കുഞ്ഞിന്റെ മുഖത്തടിച്ചതായി പരാതി, അധ്യാപികയെ സസ്പെൻഡ് ചെയ്ത് "
english_title: "A complaint has been filed in Thiruvananthapuram that a teacher slapped a two and a quarter year old child in the face."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317011/a-complaint-has-been-filed-in-thiruvananthapuram-that-a-teacher-slapped-a-two-and-a-quarter-year-old-child-in-the-face"
published_at: "2025-09-25T14:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d5016e6297d_clash.jpg"
keywords: []
---

# കുഞ്ഞിനോട് ക്രൂരത....; തിരുവനന്തപുരത്ത് അങ്കണവാടി അധ്യാപിക കുഞ്ഞിന്റെ മുഖത്തടിച്ചതായി പരാതി, അധ്യാപികയെ സസ്പെൻഡ് ചെയ്ത് 

> **Lead Summary:** തിരുവനന്തപുരത്ത് രണ്ടേമുക്കാൽ വയസുള്ള കുട്ടിയെ അധ്യാപിക മുഖത്തടിച്ചതായി പരാതി. പ്രവീൺ-നാൻസി ദമ്പതികളുടെ കുഞ്ഞായ ഇന പ്രവീണിനാണ് മർദ്ദനമേറ്റത്.

## Article Content

തിരുവനന്തപുരത്ത് രണ്ടേമുക്കാൽ വയസുള്ള കുട്ടിയെ അധ്യാപിക മുഖത്തടിച്ചതായി പരാതി. പ്രവീൺ-നാൻസി ദമ്പതികളുടെ കുഞ്ഞായ ഇന പ്രവീണിനാണ് മർദ്ദനമേറ്റത്.

മൊട്ടമൂട് പറമ്പിക്കോണം അങ്കണവാടിയിലെ അധ്യാപികയാണ് കുട്ടിയെ അടിച്ചതെന്ന് ദമ്പതികൾ പറയുന്നു. അധ്യാപിക അടിച്ചുവെന്ന് മകളാണ് പറഞ്ഞതെന്ന് പ്രവീൺ  പ്രതികരിച്ചു. കുട്ടിയെ തെക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്വേഷണ വിധേയമായി അധ്യാപികയെ സസ്പെൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317011/a-complaint-has-been-filed-in-thiruvananthapuram-that-a-teacher-slapped-a-two-and-a-quarter-year-old-child-in-the-face)