---
title: "  ഉച്ച ഊണിന് വേറൊന്നും  വേണ്ട...; വായിൽ കപ്പലോടും  'നാചക്ക ചമ്മന്തി' ഉണ്ടാക്കാം "
english_title: "How to make Nachakka Chammanthi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316990/how-to-make-nachakka-chammanthi"
published_at: "2025-09-25T13:20:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d4f448a6961_ft.jpg"
keywords: []
---

#   ഉച്ച ഊണിന് വേറൊന്നും  വേണ്ട...; വായിൽ കപ്പലോടും  'നാചക്ക ചമ്മന്തി' ഉണ്ടാക്കാം 

> **Lead Summary:** ഉച്ചഊണ് ആസ്വദിച്ച് കഴിക്കുന്നവരാണ് നമ്മൾ മലയാളികൾ . എത്രകൂട്ടം കറികൾ ഉണ്ടെങ്കിലും സൈഡിൽ ഒരു ചമ്മന്തി ഉണ്ടെങ്കിൽ പിന്നെ ഒന്നും വേണ്ട ... എത്ര ചോറ് വേണെങ്കിലും നമുക്ക് കഴിക്കാൻ സാധിക്കും .. എന്നാൽ ഇന്ന് നമുക്കൊരു അടിപൊളി ചമ്മന്തി ഉണ്ടാക്കിയാലോ?

## Article Content

ഉച്ചഊണ് ആസ്വദിച്ച് കഴിക്കുന്നവരാണ് നമ്മൾ മലയാളികൾ . എത്രകൂട്ടം കറികൾ ഉണ്ടെങ്കിലും സൈഡിൽ ഒരു ചമ്മന്തി ഉണ്ടെങ്കിൽ പിന്നെ ഒന്നും വേണ്ട ... എത്ര ചോറ് വേണെങ്കിലും നമുക്ക് കഴിക്കാൻ സാധിക്കും .. എന്നാൽ ഇന്ന് നമുക്കൊരു അടിപൊളി ചമ്മന്തി ഉണ്ടാക്കിയാലോ?

*നാല് നാചക്ക (ചുട്ടെടുത്തത് )*

***വറ്റൽമുളക്***

***തേങ്ങ***

***പച്ചമുളക്***

***ചുവന്നുള്ളി***

***കഷ്ണം ഇഞ്ചി***

***കറിവേപ്പില***

***വാളൻപുളി***

***ഉപ്പ്***

***തയ്യാറാക്കുന്നവിധം***

***ആദ്യം ചുട്ടെടുത്ത നാചക്കയും(പൊടിച്ചക്ക) മൂന്ന് വറ്റൽമുളകും ഒരു മുറി തേങ്ങ ചിരകിയതും എടുക്കുക അതിലേക്ക് , ഒരു പച്ചമുളക്, രണ്ട് ചുവന്നുള്ളി, ചെറിയ കഷ്ണം ഇഞ്ചി, രണ്ട് തണ്ട് കറിവേപ്പില, ആവശ്യത്തിന് വാളൻപുളി, ഉപ്പ് എന്നിവ അരച്ചെടുത്ത് വിളമ്പാം... ശേഷം ചോറിന്റെ കൂടെ കഴിക്കാവുന്നതാണ് .***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316990/how-to-make-nachakka-chammanthi)