---
title: "പാകിസ്ഥാൻ താരങ്ങൾക്കെതിരെ പരാതിയുമായി ബിസിസിഐ; ഇന്ത്യയ്ക്കെതിരെ രാഷ്ട്രീയപരമായ ആംഗ്യങ്ങൾ കാണിച്ചു"
english_title: "BCCI files complaint against Pakistani players; made political gestures against India"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316981/bcci-files-complaint-against-pakistani-players-made-political-gestures-against-india"
published_at: "2025-09-25T12:39:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d4eb66d3cb9_fgrth.jpg"
keywords: []
---

# പാകിസ്ഥാൻ താരങ്ങൾക്കെതിരെ പരാതിയുമായി ബിസിസിഐ; ഇന്ത്യയ്ക്കെതിരെ രാഷ്ട്രീയപരമായ ആംഗ്യങ്ങൾ കാണിച്ചു

> **Lead Summary:** ദുബായ് : **[** ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ രാഷ്ട്രീയപരമായ ആംഗ്യങ്ങൾ കാണിച്ചതിന് പാകിസ്ഥാൻ താരങ്ങളായ ഹാരിസ് റൗഫ്, സാഹിബ്‌സദാ ഫർഹാൻ എന്നിവർക്കെതിരെ ബിസിസിഐ മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിന് പരാതി നൽകി. ഫർഹാൻ ബാറ്റ് ഉപയോഗിച്ച് വെടിയുതിർക്കുന്ന ആംഗ്യം കാണിച്ചതും, 'ഓപ്പറേഷൻ സിന്ദൂര'വുമായി ബന്ധപ്പെട്ട് ആറ് ഇന്ത്യൻ വിമാനങ്ങൾ തകർത്തെന്ന പാക് അവകാശവാദം സൂചിപ്പിച്ച് റൗഫ് 6-0 എന്ന് കാണികൾക്ക് നേരെ ആംഗ്യം കാണിച്ചതുമാണ് പരാതിക്ക് ആധാരം. വീഡിയോ സഹിതമാണ് ബിസിസിഐ നടപടി ആവശ്യപ്പെട്ടത്.

## Article Content

ദുബായ് : **[** ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ രാഷ്ട്രീയപരമായ ആംഗ്യങ്ങൾ കാണിച്ചതിന് പാകിസ്ഥാൻ താരങ്ങളായ ഹാരിസ് റൗഫ്, സാഹിബ്‌സദാ ഫർഹാൻ എന്നിവർക്കെതിരെ ബിസിസിഐ മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിന് പരാതി നൽകി. ഫർഹാൻ ബാറ്റ് ഉപയോഗിച്ച് വെടിയുതിർക്കുന്ന ആംഗ്യം കാണിച്ചതും, 'ഓപ്പറേഷൻ സിന്ദൂര'വുമായി ബന്ധപ്പെട്ട് ആറ് ഇന്ത്യൻ വിമാനങ്ങൾ തകർത്തെന്ന പാക് അവകാശവാദം സൂചിപ്പിച്ച് റൗഫ് 6-0 എന്ന് കാണികൾക്ക് നേരെ ആംഗ്യം കാണിച്ചതുമാണ് പരാതിക്ക് ആധാരം. വീഡിയോ സഹിതമാണ് ബിസിസിഐ നടപടി ആവശ്യപ്പെട്ടത്.

അതേസമയം, പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) പ്രതിഷേധം അവഗണിച്ചുകൊണ്ട് ഐസിസി ശക്തമായ നിലപാടെടുക്കുകയാണ്. ഇന്ത്യ-പാക് മത്സരത്തിന് ശേഷം ഹസ്തദാന വിവാദവും ബഹിഷ്കരണ ഭീഷണിയും ഉണ്ടായ സാഹചര്യത്തിൽ, പാകിസ്ഥാന്റെ എല്ലാ മത്സരങ്ങൾക്കും മാച്ച് റഫറിയായി ആൻഡി പൈക്രോഫ്റ്റിനെ തന്നെ ഐസിസി നിയോഗിച്ചു. മാച്ച് റഫറിമാരുടെ വിശ്വാസ്യത ചോദ്യം ചെയ്യാൻ അനുവദിക്കില്ലെന്ന് ഐസിസി വ്യക്തമാക്കി.

ബഹിഷ്കരണ ഭീഷണി മുഴക്കിയതിന് പാക് ക്രിക്കറ്റ് ബോർഡിനെതിരെ ഐസിസി നടപടിക്കൊരുങ്ങുകയാണ്. ടൂർണമെന്റിലെ പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചു എന്ന പരാതിയിൽ വിവിധ കുറ്റങ്ങൾ ചുമത്തി പിസിബിയോട് ഐസിസി സിഇഒ വിശദീകരണം തേടി ഇ-മെയിൽ അയച്ചു. യുഎഇക്കെതിരായ മത്സരദിവസം, കളിക്കാരുടെയും മാച്ച് ഒഫീഷ്യൽസിന്റെയും കാര്യത്തിൽ മുന്നറിയിപ്പ് നൽകിയിട്ടും പാക് ടീം പെരുമാറ്റച്ചട്ടം തുടർച്ചയായി ലംഘിച്ചുവെന്ന ആരോപണത്തിലാണ് അന്വേഷണം. ഈ മത്സരത്തിന് മുമ്പ് പൈക്രോഫ്റ്റ് പാക് ക്യാപ്റ്റൻ സൽമാൻ ആഘ, കോച്ച് മൈക്ക് ഹെസ്സൺ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316981/bcci-files-complaint-against-pakistani-players-made-political-gestures-against-india)