---
title: "പാലിയേക്കരയില്‍ ടോള്‍ പിരിവിനുള്ള വിലക്ക് തുടരും"
english_title: "The ban on toll collection in Paliyekkara will continue."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316970/the-ban-on-toll-collection-in-paliyekkara-will-continue"
published_at: "2025-09-25T12:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d4e48f3087d_paslerikkara.jpg"
keywords: []
---

# പാലിയേക്കരയില്‍ ടോള്‍ പിരിവിനുള്ള വിലക്ക് തുടരും

> **Lead Summary:** പാലിയേക്കരയില്‍ ടോള്‍ പിരിവിനുള്ള വിലക്ക് തുടരും. ദേശീയപാതയില്‍ യാത്രികര്‍ക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന തൃശൂര്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഹൈക്കോടതി ടോള്‍ വിലക്ക് നീട്ടിയത്. ഹര്‍ജി ഹൈക്കോടതി ഈ മാസം 30ന് വീണ്ടും പരിഗണിക്കും.

## Article Content

പാലിയേക്കരയില്‍ ടോള്‍ പിരിവിനുള്ള വിലക്ക് തുടരും. ദേശീയപാതയില്‍ യാത്രികര്‍ക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന തൃശൂര്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഹൈക്കോടതി ടോള്‍ വിലക്ക് നീട്ടിയത്. ഹര്‍ജി ഹൈക്കോടതി ഈ മാസം 30ന് വീണ്ടും പരിഗണിക്കും.

കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച കോടതി ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടിയിരുന്നു. തൃശൂര്‍ ജില്ലാ കളകടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 2 കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. പാതയില്‍ സുരക്ഷാ ഭീഷണി ഉണ്ടെന്നും ഗതാഗതകുരുക്ക് പൂര്‍ണ്ണമായി പരിഹരിച്ചിട്ടില്ലെന്നുമായിരുന്നു ജില്ലാ കളക്ടര്‍ കോടതിയെ അറിയിച്ചത്.

റോഡില്‍ മണ്ണിടിച്ചില്‍ ഉണ്ടായെന്നും സര്‍വ്വീസ് റോഡിലെ കുഴികള്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നുവെന്നും കളകടര്‍ അറിയിച്ചു. റോഡിലെ കുഴികള്‍ക്ക് സമീപം ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടില്ലെന്നുമായിരുന്നു കളകടറുടെ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം.

സുരക്ഷാ ഭീഷണിയുള്ള റോഡിലൂടെ വാഹനങ്ങള്‍ കടന്നു പോകുന്നുണ്ടെന്നും ടോള്‍ പിരിവ് തടഞ്ഞാല്‍ സുരക്ഷാ ഭീഷണി ഇല്ലാതാവില്ലല്ലോ എന്നുമായിരുന്നു ദേശീയ പാത അതോരിറ്റിയുടെ വാദം. എന്നാല്‍ ഈ വാദം തള്ളിയ കോടതി ടോള്‍ വിലക്ക് ചൊവ്വാഴ്ച വരെ നീട്ടുകയായിരുന്നു.

ഹരജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. ചൊവ്വാഴ്ചക്കകം ദേശീയ പാത അതോരിറ്റിയും ജില്ലാ കളക്ടറും റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഈ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷം ടോള്‍ പുനരാരംഭിക്കുന്നതില്‍ തീരുമാനമെന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316970/the-ban-on-toll-collection-in-paliyekkara-will-continue)