---
title: "വാഗ്ദാനം ചെയ്തത് വലിയ ലാഭം, ഓൺലൈൻ ഷെയർ ട്രേഡിംഗിലൂടെ ലക്ഷങ്ങൾ തട്ടി; ഇടപാടിന് ബാങ്ക് അക്കൗണ്ട് നൽകിയ 29കാരൻ അറസ്റ്റിൽ"
english_title: "29-year-old arrested for defrauding lakhs through online share trading, using bank account for transaction "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316964/29-year-old-arrested-for-defrauding-lakhs-through-online-share-trading-using-bank-account-for-transaction"
published_at: "2025-09-25T11:54:00+05:30"
category: "Thrissur"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d4e220449ab_ffff.jpg"
keywords: []
---

# വാഗ്ദാനം ചെയ്തത് വലിയ ലാഭം, ഓൺലൈൻ ഷെയർ ട്രേഡിംഗിലൂടെ ലക്ഷങ്ങൾ തട്ടി; ഇടപാടിന് ബാങ്ക് അക്കൗണ്ട് നൽകിയ 29കാരൻ അറസ്റ്റിൽ

> **Lead Summary:** തൃശൂർ :**[**ഓൺലൈൻ ഷെയർ ട്രേഡിംഗിലൂടെ വലിയ ലാഭം വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപയിലധികം തട്ടിയെടുത്ത കേസിൽ, തട്ടിപ്പ് സംഘത്തിന് ബാങ്ക് അക്കൗണ്ട് നൽകി സഹായം ചെയ്ത നസീബ് അറസ്റ്റിലായി. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം എറണാകുളം കുമ്പളങ്ങിയിൽ നിന്നാണ് ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിയായ നസീബിനെ പിടികൂടിയത്.

## Article Content

തൃശൂർ :**[**ഓൺലൈൻ ഷെയർ ട്രേഡിംഗിലൂടെ വലിയ ലാഭം വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപയിലധികം തട്ടിയെടുത്ത കേസിൽ, തട്ടിപ്പ് സംഘത്തിന് ബാങ്ക് അക്കൗണ്ട് നൽകി സഹായം ചെയ്ത നസീബ് അറസ്റ്റിലായി. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം എറണാകുളം കുമ്പളങ്ങിയിൽ നിന്നാണ് ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിയായ നസീബിനെ പിടികൂടിയത്.

ഇരിങ്ങാലക്കുട സ്വദേശി രാഗേഷ്. വാട്ട്‌സ്ആപ്പിൽ ലഭിച്ച സന്ദേശം വിശ്വസിച്ച് ടെലിഗ്രാം ഗ്രൂപ്പിൽ ചേർന്ന രാഗേഷ്, നിർദ്ദേശങ്ങൾ അനുസരിച്ച് www.cybercrime.gov.in എന്ന വെബ്സൈറ്റ് വഴി ട്രേഡിംഗ് നടത്തുകയായിരുന്നു. 2025 ജനുവരി 19-നും 21-നും ഇടയിലായി പല തവണകളായി ₹10,01,780 രാഗേഷിൽ നിന്ന് കൈക്കലാക്കി. ട്രേഡിംഗ് സൈറ്റിൽ ₹15 ലക്ഷം ബാലൻസ് കാണിച്ചിരുന്നുവെങ്കിലും, പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ കഴിഞ്ഞില്ല. പണം പിൻവലിക്കണമെങ്കിൽ ടാക്സ് ഇനത്തിൽ ₹6 ലക്ഷം കൂടി അടയ്ക്കണമെന്ന് ടെലിഗ്രാം വഴി ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പാണെന്ന് രാഗേഷിന് മനസിലായത്. തുടർന്ന് അദ്ദേഹം ദേശീയ ഹെൽപ്‌ലൈൻ നമ്പറായ 1930-ൽ വിളിച്ച് പരാതി നൽകി.

തട്ടിപ്പ് പണം കൈമാറ്റം ചെയ്യാൻ തന്റെ ബാങ്ക് അക്കൗണ്ട് പ്രധാന പ്രതികൾക്ക് നൽകി ₹10,000 കമ്മീഷൻ പറ്റിയതിനാണ് നസീബിനെ കേസിൽ പ്രതി ചേർത്തത്. രാഗേഷിൽ നിന്ന് തട്ടിയെടുത്ത പണത്തിൽ ₹5,08,600 നസീബിന്റെ അക്കൗണ്ട് വഴിയാണ് കൈമാറ്റം ചെയ്തത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316964/29-year-old-arrested-for-defrauding-lakhs-through-online-share-trading-using-bank-account-for-transaction)