---
title: "മനുഷ്യക്കടത്തെന്നും ആരോപണം; കോണ്‍ഗ്രസ് നേതാവിന്റെ വിസ തട്ടിപ്പ് കേസിൽ കൂടുതൽ പരാതികൾ "
english_title: "Visa fraud of Congress leader in Cherukolpuzha."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316959/visa-fraud-of-congress-leader-in-cherukolpuzha"
published_at: "2025-09-25T11:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d4ddb094a30_case.jpg"
keywords: []
---

# മനുഷ്യക്കടത്തെന്നും ആരോപണം; കോണ്‍ഗ്രസ് നേതാവിന്റെ വിസ തട്ടിപ്പ് കേസിൽ കൂടുതൽ പരാതികൾ 

> **Lead Summary:** ചെറുകോല്‍പ്പുഴയില്‍ കോണ്‍ഗ്രസ് നേതാവിന്റെ വിസ തട്ടിപ്പെന്ന് പരാതി. കോണ്‍ഗ്രസ് നേതാവ് എം എം വര്‍ഗീസിനെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നത്. മലേഷ്യയില്‍ ജോലി തരപ്പെടുത്തി തരാം എന്ന് പറഞ്ഞിരുന്നു തട്ടിപ്പ്.

## Article Content

ചെറുകോല്‍പ്പുഴയില്‍ കോണ്‍ഗ്രസ് നേതാവിന്റെ വിസ തട്ടിപ്പെന്ന് പരാതി. കോണ്‍ഗ്രസ് നേതാവ് എം എം വര്‍ഗീസിനെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നത്. മലേഷ്യയില്‍ ജോലി തരപ്പെടുത്തി തരാം എന്ന് പറഞ്ഞിരുന്നു തട്ടിപ്പ്.

എം എം വര്‍ഗീസിനെതിരെ മനുഷ്യക്കടത്തെന്നും ആരോപണമുണ്ട്. യുവാക്കളെ മലേഷ്യയില്‍ എത്തിച്ചശേഷം ശരീരകവും മാനസികവുമായി പീഡിപ്പിച്ചു. എം എം വര്‍ഗീസിനെതിരെ നിരവധി ആളുകള്‍ പരാതിയുമായി രംഗത്ത് എത്തി.

ഇപ്പോഴും ചില ആളുകള്‍ മലേഷ്യയില്‍ കുടുങ്ങിക്കിടക്കുന്നു. പണം വാങ്ങിയാണ് മലേഷ്യയിലേക്ക് യുവാക്കളെ കൊണ്ടുപോയത്. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ മലേഷ്യയിലെ കാളകളെ കൊണ്ടുപോകാം എന്ന പരസ്യവും മാത്യു നല്‍കിയിരുന്നു. മലേഷ്യ തുടരുന്ന യുവാക്കള്‍ക്ക് ശമ്പളം ലഭിക്കുന്നില്ല എന്നും പരാതിയുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316959/visa-fraud-of-congress-leader-in-cherukolpuzha)