---
title: "ഭൂട്ടാന്‍ വാഹനക്കടത്ത് കേസ്; കോയമ്പത്തൂര്‍ റാക്കറ്റുമായി ബന്ധം? നടന്‍ അമിത്തിനെ വീണ്ടും  ചോദ്യം ചെയ്‌തേക്കും"
english_title: "Actor Amit Chakkalakkal may be questioned again in the Bhutan vehicle smuggling case."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316955/actor-amit-chakkalakkal-may-be-questioned-again-in-the-bhutan-vehicle-smuggling-case"
published_at: "2025-09-25T11:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d4d968933bb_amal.jpg"
keywords: []
---

# ഭൂട്ടാന്‍ വാഹനക്കടത്ത് കേസ്; കോയമ്പത്തൂര്‍ റാക്കറ്റുമായി ബന്ധം? നടന്‍ അമിത്തിനെ വീണ്ടും  ചോദ്യം ചെയ്‌തേക്കും

> **Lead Summary:** ഭൂട്ടാന്‍ വാഹനക്കടത്ത് കേസില്‍ നടന്‍ അമിത് ചക്കാലക്കലിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും. വാഹനക്കടത്ത് റാക്കറ്റുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് അമിത്തിനെ വീണ്ടും ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

## Article Content

ഭൂട്ടാന്‍ വാഹനക്കടത്ത് കേസില്‍ നടന്‍ അമിത് ചക്കാലക്കലിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും. വാഹനക്കടത്ത് റാക്കറ്റുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് അമിത്തിനെ വീണ്ടും ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

സിനിമാതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിദേശത്തുനിന്ന് ആഡംബര വാഹനങ്ങള്‍ എത്തിച്ചുനല്‍കുന്നതില്‍ അമിത്തിന് പങ്കുണ്ടോയെന്നാണ് കസ്റ്റംസ് പ്രധാനമായും അന്വേഷിക്കുന്നത്. കേസിന്റെ ഭാഗമായി 38 വാഹനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇതില്‍ കുണ്ടന്നൂരില്‍ നിന്ന് പിടിച്ചെടുത്ത ഒരു ഫസ്റ്റ് ഓണര്‍ വാഹനവും ഉള്‍പ്പെടുന്നു.

അരുണാചല്‍ പ്രദേശില്‍ രജിസ്റ്റര്‍ ചെയ്ത 1992 മോഡല്‍ വാഹനമാണിത്. അസം സ്വദേശി മാഹിന്‍ എന്നയാളുടെ പേരിലാണ് ഈ വാഹനം. കേസില്‍ ഇതുവരെ പിടിച്ചെടുത്ത വാഹനങ്ങളെല്ലാം നാലും അഞ്ചും തവണ കൈമാറ്റം ചെയ്യപ്പെട്ടവയായിരുന്നു. ഫസ്റ്റ് ഓണര്‍ വാഹനത്തിന്റെ യഥാര്‍ത്ഥ ഉടമയെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിലൂടെ വാഹനക്കടത്ത് റാക്കറ്റിന്റെ ഉറവിടത്തിലേക്ക് എത്താന്‍ സാധിക്കുമെന്ന് കസ്റ്റംസ് കരുതുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316955/actor-amit-chakkalakkal-may-be-questioned-again-in-the-bhutan-vehicle-smuggling-case)