---
title: "'സെലിബ്രിറ്റികൾക്ക് വാഹനം എത്തിച്ചുനൽകുന്ന ഇടനിലക്കാരനായി താൻ നിന്നിട്ടില്ല', പിടിച്ചെടുത്ത വാഹനങ്ങളിൽ ഒന്നൊഴികെ മറ്റൊന്നും തന്റേതല്ല - അമിത് ചാക്കാലയ്ക്കല്‍"
english_title: "Actor Amit Chakkalakal responds to Customs' Operation Numkhor investigation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316948/actor-amit-chakkalakal-responds-to-customs-operation-numkhor-investigation"
published_at: "2025-09-25T11:09:00+05:30"
category: "Thiruvananthapuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d4d73d833ab_fcgdfg.jpg"
keywords: []
---

# 'സെലിബ്രിറ്റികൾക്ക് വാഹനം എത്തിച്ചുനൽകുന്ന ഇടനിലക്കാരനായി താൻ നിന്നിട്ടില്ല', പിടിച്ചെടുത്ത വാഹനങ്ങളിൽ ഒന്നൊഴികെ മറ്റൊന്നും തന്റേതല്ല - അമിത് ചാക്കാലയ്ക്കല്‍

> **Lead Summary:** തിരുവന്തപുരം : **[** കസ്റ്റംസിന്റെ ഓപ്പറേഷൻ നുംഖോർ അന്വേഷണവുമായി ബന്ധപ്പെട്ട് നടൻ അമിത് ചക്കാലക്കൽ പ്രതികരിച്ചു. കഴിഞ്ഞ ദിവസം കസ്റ്റംസ് തന്റെ വീട്ടിലെത്തി ഗാരേജ് പരിശോധിക്കുകയും ഒരു വാഹനം കൊണ്ടുപോവുകയും ചെയ്തിരുന്നു. തനിക്ക് ഒന്നിലധികം വാഹനങ്ങളുണ്ടെന്നും, അവയുടെ പാർട്‌സുകൾ ശരിയാക്കുന്നതടക്കമുള്ള അറ്റകുറ്റപ്പണികൾ ചെയ്യാറുണ്ടെന്നും അമിത് പറഞ്ഞു.

## Article Content

തിരുവന്തപുരം : **[** കസ്റ്റംസിന്റെ ഓപ്പറേഷൻ നുംഖോർ അന്വേഷണവുമായി ബന്ധപ്പെട്ട് നടൻ അമിത് ചക്കാലക്കൽ പ്രതികരിച്ചു. കഴിഞ്ഞ ദിവസം കസ്റ്റംസ് തന്റെ വീട്ടിലെത്തി ഗാരേജ് പരിശോധിക്കുകയും ഒരു വാഹനം കൊണ്ടുപോവുകയും ചെയ്തിരുന്നു. തനിക്ക് ഒന്നിലധികം വാഹനങ്ങളുണ്ടെന്നും, അവയുടെ പാർട്‌സുകൾ ശരിയാക്കുന്നതടക്കമുള്ള അറ്റകുറ്റപ്പണികൾ ചെയ്യാറുണ്ടെന്നും അമിത് പറഞ്ഞു.

കോയമ്പത്തൂരിലെ വാഹന പാർട്‌സ് വിൽക്കുന്ന ഒരു സംഘത്തിൽ നിന്ന് സാധനങ്ങൾ വാങ്ങിയിട്ടുണ്ട്. എന്നാൽ പിടിച്ചെടുത്ത വാഹനങ്ങളിൽ ഒന്നൊഴികെ മറ്റൊന്നും തന്റേതല്ല. തന്റെ വാഹനം കഴിഞ്ഞ അഞ്ച് വർഷമായി ഉപയോഗിക്കുന്നതാണ്. സെലിബ്രിറ്റികൾക്ക് വാഹനം എത്തിച്ചുനൽകുന്ന ഇടനിലക്കാരനായി താൻ നിന്നിട്ടില്ല, പകരം വാഹനങ്ങളുടെ കണ്ടീഷൻ പരിശോധിക്കുന്നതിന് തന്നെ സമീപിക്കാറുണ്ട്. സുഹൃത്തുക്കളായ സെലിബ്രിറ്റികൾ വാഹനം എടുക്കുമ്പോൾ തന്നോട് അഭിപ്രായം ചോദിക്കാറുണ്ടെങ്കിലും, നിലവിൽ ദുൽഖർ സൽമാൻ, പൃഥ്വിരാജ് എന്നിവരുമായി ബന്ധപ്പെട്ട വാഹനങ്ങളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അവ കണ്ടിട്ടില്ലെന്നും അമിത് വ്യക്തമാക്കി.

അതേസമയം, ഓപ്പറേഷൻ നുംഖോറിൽ അമിത് ചക്കാലക്കലിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ നീക്കം ഉണ്ടെന്ന റിപ്പോര്‍ട്ടുകൾ വന്നിരുന്നു. ബെനാമി ഇടപാടുകൾ പരിശോധിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. കുണ്ടന്നൂരിലെ വർക്ക്‌ഷോപ്പിൽ നിന്ന് പിടിച്ചെടുത്ത ലാൻഡ് ക്രൂയിസറിന്റെ ആർസി വിലാസം വ്യാജമാണ് അസം സ്വദേശി മാഹിൻ അൻസാരി എന്നും, യഥാർത്ഥ ഉടമയെ കണ്ടെത്താൻ ശ്രമം നടക്കുകയാണെന്നും കസ്റ്റംസ് അറിയിച്ചു. കേരളത്തിൽ ആദ്യമായി 'ഫസ്റ്റ് ഓണർ' വാഹനം പിടിച്ചെടുത്തതിൽ ദുരൂഹതയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316948/actor-amit-chakkalakal-responds-to-customs-operation-numkhor-investigation)