---
title: "തൃശ്ശൂരിൽ കൂടെ താമസിച്ചിരുന്ന യുവതിയെ കുത്തി പരിക്കേൽപ്പിച്ച പ്രതി പുലർച്ചെ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി"
english_title: "The accused who stabbed and injured the young woman he lived with in Thrissur surrendered at the police station in the morning."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316935/the-accused-who-stabbed-and-injured-the-young-woman-he-lived-with-in-thrissur-surrendered-at-the-police-station-in-the-morning"
published_at: "2025-09-25T10:35:00+05:30"
category: "Thrissur"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d4cda9b842c_nvbc.jpg"
keywords: []
---

# തൃശ്ശൂരിൽ കൂടെ താമസിച്ചിരുന്ന യുവതിയെ കുത്തി പരിക്കേൽപ്പിച്ച പ്രതി പുലർച്ചെ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി

> **Lead Summary:** തൃശൂർ: **[**പേരാമംഗലത്ത് യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതിയായ തൃശൂർ പുറ്റേക്കര സ്വദേശി മാർട്ടിൻ ജോസഫ് പേരാമംഗലം പോലീസ് സ്റ്റേഷനിൽ പുലർച്ചെ കീഴടങ്ങി. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് പ്രതി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത് കൂടെ താമസിച്ചിരുന്ന മുളങ്കുന്നത്തുകാവ് സ്വദേശിനി ശാർമിളയെ യാണ് ഇയാൾ ആക്രമിച്ചത്.ഗുരുതരമായി പരിക്കേറ്റ ശാർമിളയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

## Article Content

തൃശൂർ: **[**പേരാമംഗലത്ത് യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതിയായ തൃശൂർ പുറ്റേക്കര സ്വദേശി മാർട്ടിൻ ജോസഫ് പേരാമംഗലം പോലീസ് സ്റ്റേഷനിൽ പുലർച്ചെ കീഴടങ്ങി. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് പ്രതി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത് കൂടെ താമസിച്ചിരുന്ന മുളങ്കുന്നത്തുകാവ് സ്വദേശിനി ശാർമിളയെ യാണ് ഇയാൾ ആക്രമിച്ചത്.ഗുരുതരമായി പരിക്കേറ്റ ശാർമിളയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

അഭിപ്രായ വ്യത്യാസമാണ് ആക്രമണത്തിന് കാരണമായതെന്നാണ് സൂചന. കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ വെച്ച് മട്ടന്നൂർ സ്വദേശിനിയെ ക്രൂരമായി പീഡിപ്പിച്ച കേസിലും ഇയാൾ പ്രതിയാണ്. ഒളിവിൽ പോയ മാർട്ടിനായി പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഇയാൾ കീഴടങ്ങിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316935/the-accused-who-stabbed-and-injured-the-young-woman-he-lived-with-in-thrissur-surrendered-at-the-police-station-in-the-morning)